LiveTV

Live

Cricket

ലോകകപ്പ്: ടോസ് നേടിയ ന്യൂസിലാന്‍റ് ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു

കളിച്ച രണ്ട് സന്നാഹ മത്സരങ്ങളും ജയിക്കാനായില്ല എന്നത് ശ്രീലങ്കക്ക് വലിയ തിരിച്ചടി തന്നെയാണ് നല്‍കിയത്

ലോകകപ്പ്: ടോസ് നേടിയ ന്യൂസിലാന്‍റ് ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു

ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടിയ ന്യൂസിലാന്‍റ് ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. അടിമുടി മാറ്റവുമായി യാതൊരു പ്രതീക്ഷകള്‍ക്കും വഴിവെക്കാതെയാണ് ശ്രീലങ്കന്‍ ടീം ഇത്തവണ ലോകകപ്പിലെത്തിയിരിക്കുന്നത്. യുവ നായകന്‍ ദിമുത്ത് കരുണരത്നെയുടെ കീഴില്‍ ശ്രീലങ്കന്‍ ടീം എങ്ങനെ ലോകകപ്പിനെ നേരിടും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. കളിച്ച രണ്ട് സന്നാഹ മത്സരങ്ങളും ജയിക്കാനായില്ല എന്നത് ശ്രീലങ്കക്ക് വലിയ തിരിച്ചടി തന്നെയാണ് നല്‍കിയത്.

മറുഭാഗത്ത് ശക്തമായ ടീമുമായാണ് ന്യൂസിലാന്‍റ് ഇറങ്ങുന്നത്. കെയിന്‍ വില്യംസണിന്‍റെ കീവിക്കൂട്ടം സന്നാഹ മത്സരത്തല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയും വെസ്റ്റ് ഇന്‍റീസിനോട് അടിയറവ് പറഞ്ഞുമാണ് ലോകകപ്പിലേക്കെത്തുന്നത്. പേസിനും ബൌണ്സിനും മുന്‍തൂക്കം നല്‍കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ ട്രെന്‍റ് ബൌള്‍ട്ടിലാണ് ന്യൂസിലാന്‍റിന്‍റെ പ്രതീക്ഷ.