LiveTV

Live

Cricket

പുതിയ ഇന്നിങ്സ്; ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ സച്ചിന്‍

ഇന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ വിദഗ്ധര്‍ക്കൊപ്പം സച്ചിനും കമന്ററി ബോക്സിനുള്ളിലുണ്ടാകും.

പുതിയ ഇന്നിങ്സ്; ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ സച്ചിന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് പുതിയൊരു ഇന്നിങ്സിന് തുടക്കം കുറിക്കും. അതും ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ തന്നെ.

കമന്റേറ്ററായാണ് സച്ചിന്റെ പുതിയ ഇന്നിങ്സ്. ഇന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ വിദഗ്ധര്‍ക്കൊപ്പം സച്ചിനും കമന്ററി ബോക്സിനുള്ളിലുണ്ടാകും. കളിക്ക് മുമ്പ് ഒന്നരയോടെ ആരംഭിക്കുന്ന 'സച്ചിന്‍ ഓപ്പണ്‍സ് എഗൈന്‍' എന്ന പ്രീഷോയിലും സച്ചിന്‍ പങ്കെടുക്കും.

ആറു ലോകകപ്പുകളില്‍ ഇന്ത്യന്‍ ജേഴ്‍സിയണിഞ്ഞ സച്ചിന്‍, എടുത്തണിഞ്ഞ റെക്കോര്‍ഡുകള്‍ ഇന്നും ഇളകാതെ തന്നെ നില്‍ക്കുന്നുണ്ട്. ഒരു ലോകകപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരവും സച്ചിനാണ്. 2003 ല്‍ 11 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 673 റണ്‍സാണ് സച്ചിന്‍ അടിച്ചുകൂട്ടിയത്.