LiveTV

Live

Cricket

‘ഞങ്ങടെ ആ കോഹിനൂർ ഇങ്ങ് തന്നേക്ക്’; ബ്രിട്ടീഷ് രാജ്ഞിയേയും ട്രോളി കോഹ്‍ലി പട

ഏകദിന ലോകകപ്പിന് മുന്നോടിയായാണ് ടീം നായകൻമാർക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ക്ഷണം ലഭിച്ചത്

‘ഞങ്ങടെ ആ കോഹിനൂർ ഇങ്ങ് തന്നേക്ക്’; ബ്രിട്ടീഷ് രാജ്ഞിയേയും ട്രോളി കോഹ്‍ലി പട

ലോകകപ്പിന് മുമ്പ് ക്രിക്കറ്റ് ടീം നായകരുമായി കൂടിക്കാഴ്ച്ച നടത്തിയ ബ്രിട്ടീഷ് എലിസബത്ത് രാജ്ഞിയാണ് ഇപ്പോൾ ട്രോളൻമാരുടെ ഇഷ്ട കഥാപാത്രം. രാ‍ജ്ഞിയെ കാണാൻ സുപ്രസിദ്ധമായ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയോട് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും അടിച്ചു മാറ്റി കൊണ്ടുപോയ രത്നം തിരികെ തരാൻ പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകർ.

ഏകദിന ലോകകപ്പിന് മുന്നോടിയായാണ് ടീം നായകൻമാർക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ക്ഷണം ലഭിച്ചത്. എന്നാൽ ഇന്ത്യൻ നായകന്റെ സന്ദർശനം ശരിക്കും ആഘോഷിച്ചിരിക്കുകയാണ് ഇന്ത്യക്കാർ. ചിലർ വിരാടിന്റെ ചിത്രം അഭിമാന മുഹൂർത്തമെന്ന തലക്കെട്ടോടെ പങ്കുവെച്ചപ്പോൾ, ചില വിരുതൻമാർ അത് ട്രോളാനാണ് ഉപയോഗിച്ചത്.

ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയിൽ നിന്നും വെള്ളക്കാർ കടത്തിക്കൊണ്ട് പോയ കോഹിനൂർ രത്നം രാജ്ഞിയോട് തിരികെ ചോദിക്കണമെന്നാണ് ഒരു കൂട്ടർ ട്വിറ്ററിൽ കൂടി ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ രത്നങ്ങളുടെ കൂട്ടത്തിലാണ് കോഹിനൂർ നിലവിലുള്ളത്. ബി.സി.സി.ഐ ഉൾ‍പ്പടെ ഷെയർ ചെയ്ത കോഹ്‍ലിയും രാജ്ഞിയും ചേർന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആരാധകർ കോഹിനൂർ കമന്റുകൾ പാസാക്കിയിരിക്കുന്നത്.

ജൂൺ 5ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം അരങ്ങേറുന്നത്.