LiveTV

Live

Cricket

ദക്ഷിണാഫ്രിക്കക്ക് 312 റണ്‍സ് വിജയലക്ഷ്യം

അര്‍ധസെഞ്ചുറി നേടിയ ജാസണ്‍ റോയ്(54), ജോ റൂട്ട്(51), മോര്‍ഗന്‍(57), ബെന്‍ സ്‌റ്റോക്‌സ്(89) എന്നിവരുടെ ബാറ്റിംങാണ് ഇംഗ്ലണ്ട് സ്‌കോര്‍ 300 കടത്തിയത്...

ദക്ഷിണാഫ്രിക്കക്ക് 312 റണ്‍സ് വിജയലക്ഷ്യം

ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് 312 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംങിനിറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 311 റണ്‍സ് എടുത്തു. അര്‍ധസെഞ്ചുറി നേടിയ ജാസണ്‍ റോയ്(54), ജോ റൂട്ട്(51), മോര്‍ഗന്‍(57), ബെന്‍ സ്‌റ്റോക്‌സ്(89) എന്നിവരുടെ ബാറ്റിംങാണ് ഇംഗ്ലണ്ട് സ്‌കോര്‍ 300 കടത്തിയത്.

ദക്ഷിണാഫ്രിക്കക്ക് 312 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുപ്ലെസിസ് ഇമ്രാന്‍ താഹിറിനെയാണ് ആദ്യ ഓവര്‍ എറിയാന്‍ ചുമതലപ്പെടുത്തിയത്. രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി താഹിര്‍ ആതിഥേയരെ ഞെട്ടിക്കുകയും ചെയ്തു. കൂറ്റനടിക്കാന്‍ ബെയര്‍‌സ്റ്റോയെ(0) നേരിട്ട ആദ്യ പന്തില്‍ തന്നെ ഇമ്രാന്‍ താഹിര്‍ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ ജാസണ്‍ റോയും(54) ജോ റൂട്ടും(51) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് തകര്‍ച്ച ഒഴിവാക്കിയത്. പിന്നീട് നാലാം വിക്കറ്റില്‍ ഇയാന്‍ മോര്‍ഗനും(57) ബെന്‍ സ്‌റ്റോക്കും ഒത്തു ചേര്‍ന്നതോടെ അവിടെയും 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടായി.

അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണപ്പോഴും ഒരറ്റത്ത് പിടിച്ചു നിന്ന ബെന്‍ സ്റ്റോക്‌സാണ്(79 പന്തില്‍ 89) ഇംഗ്ലീഷ് സ്‌കോര്‍ 300 കടത്തിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലുംഗി എങ്കിടി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇമ്രാന്‍ താഹിര്‍, റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.