LiveTV

Live

Cricket

ആ നല്ല കാലങ്ങളെ ഓർമ്മിപ്പിച്ച ഒരു കൂടിച്ചേരല്‍...

ഇരുവരും ചേര്‍ന്നാണ് ടീം ഇന്ത്യയെ നവീകരിക്കുകയും ഇന്നത്തെ ടീമിന്റെ അടിത്തറ രൂപീകരിക്കുകയും ചെയ്തത്

ആ നല്ല കാലങ്ങളെ ഓർമ്മിപ്പിച്ച ഒരു കൂടിച്ചേരല്‍...

മുൻ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും പരിശീലകന്‍ ജോണ്‍ റെെറ്റും ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ജോഡിയാണ്. അതിനിടെ ഗാംഗുലിയുടേയും പരിശീലകന്‍ ജോണ്‍ റൈറ്റിന്റെയും പുനസമാഗമ വേദിയായി ഇന്ത്യ - ബംഗ്ലാദേശ് പരിശീലന മത്സരം. മത്സരത്തിന്റ ദൃക്സാക്ഷി വിവരണത്തിനായാണ് ഇരുവരും ഒന്നിച്ചത്.

ആ നല്ല കാലങ്ങളെ ഓർമ്മിപ്പിച്ച ഒരു കൂടിച്ചേരല്‍...

2000 മുതല്‍ 2005 കാലയളവില്‍ ടീം ഇന്ത്യയുടെ പരിശീലകനായിരുന്ന ന്യൂസിലാന്‍ഡ് താരം ജോണ്‍ റൈറ്റ് വീണ്ടും സൗരവ് ഗാംഗുലിയുമായി കൈകോര്‍ക്കുകയായിരുന്നു. ഇത്തവണ ഈ സൂപ്പര്‍ ജോഡി കളത്തിന് പുറത്ത് കമന്ററി ബോക്സിലായിരുന്നെന്ന് മാത്രം. ഇന്ത്യ ബംഗ്ലാദേശ് പരിശീലന മത്സരത്തിനിടെ ഇരുവരുടെയും ദൃക്സാക്ഷി വിവരണം കൌതുക കാഴ്ചകൂടിയായിരുന്നു.

ആ നല്ല കാലങ്ങളെ ഓർമ്മിപ്പിച്ച ഒരു കൂടിച്ചേരല്‍...

കോഴ ആരോപണത്തെ തുടര്‍ന്ന് ആടിയുലഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റനായി 2000ല്‍ സൗരവ് ഗാംഗുലിയെ ചുമതലപ്പെടുത്തുമ്പോള്‍ പരിശീലക സ്ഥാനത്ത് ജോണ്‍റൈറ്റ് ആയിരുന്നു. ഇരുവരും ചേര്‍ന്ന് ടീം ഇന്ത്യയെ നവീകരിക്കുകയും ഇന്നത്തെ ടീമിന്റെ അടിത്തറ രൂപീകരിക്കുകയും ചെയ്തു.

ആ നല്ല കാലങ്ങളെ ഓർമ്മിപ്പിച്ച ഒരു കൂടിച്ചേരല്‍...

ഇരുവര്‍ക്കും കീഴിലാണ് ഇന്ത്യ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര ജയം നേടിയത്. ഇംഗ്ലണ്ടിലെ നാറ്റ്‍വെസ്റ്റ് പരമ്പര ജയവും 2003 ലോകകപ്പിലെ ഫൈനല്‍ പ്രവേശവുമാണ് ഇരുവര്‍ക്കും കീഴില്‍ ടീം കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍.