LiveTV

Live

Cricket

രാഹുലും ധോണിയും മിന്നി; ഇന്ത്യ മിന്നി തിളങ്ങി

നിര്‍ണ്ണായക മത്സരത്തില്‍ കുല്‍ദീപ് യാധവും യുസ്‍വേന്ദ്ര ചാഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി

രാഹുലും ധോണിയും മിന്നി; ഇന്ത്യ മിന്നി തിളങ്ങി

ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 95 റണ്‍സ് ജയം. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 359 റണ്‍സ് അടിച്ചെടുത്തു. ധോണിയുടെയും ലോകേഷ് രാഹുലിന്റെയും സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ധോണി ഏഴ് സിക്സും എട്ട് ഫോറുകളും പറത്തി 78 പന്തുകളില്‍ നിന്ന് 113 റണ്‍സടിച്ചെടുത്തു. രാഹുല്‍ 99 പന്തുകളില്‍ നിന്നും 108 റണ്‍സെടുത്തു. ബംഗ്ലാദേശിന് വേണ്ടി ഷക്കീബ് അല്‍ ഹസനും റൂബെല്‍ ഹസനും രണ്ട് വിക്കറ്റ് വീഴ്ത്തി.

രാഹുലും ധോണിയും മിന്നി; ഇന്ത്യ മിന്നി തിളങ്ങി

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ രണ്ട് വിക്കറ്റുകള്‍ പെട്ടന്ന് നഷ്ടമായെങ്കിലും ലിറ്റണ്‍ ദാസ്, മുഷ്ഫകിര്‍ റഹീം എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ബംഗ്ലാദേശിന് പ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ ബുംറയും ഇന്ത്യന്‍ സ്പിന്നര്‍മാരും ഫോം കണ്ടെത്തിയതോടെ കടുവകള്‍ കവാത്ത് മറന്ന് തുടങ്ങി. നിര്‍ണ്ണായക മത്സരത്തില്‍ കുല്‍ദീപ് യാധവും യുസ്‍വേന്ദ്ര ചാഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.