LiveTV

Live

Cricket

‘എന്ത് പ്രശ്നമോ ആവട്ടെ, ധോണിയുടെ പക്കല്‍ പരിഹാരമുണ്ട്...’

ടീം നേരിടുന്ന ഏതൊരു പ്രശ്നത്തിനും പരിഹാരം ധോണിയുടെ പക്കലുണ്ടെന്നാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് പറയുന്നത്

‘എന്ത് പ്രശ്നമോ ആവട്ടെ, ധോണിയുടെ പക്കല്‍ പരിഹാരമുണ്ട്...’

ഇത് കോഹ്‍ലിയുടെ ഇന്ത്യന്‍ ടീമായിരിക്കാം. പക്ഷെ, നിര്‍ണ്ണായക ഘട്ടങ്ങളില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞും സാന്നിധ്യമറിയിച്ചും ടീമിലെ പ്രധാന ഖടകമായി നിലനില്‍ക്കുന്നത് ഇന്നും ധോണി തന്നെയാണ്. ടീം നേരിടുന്ന ഏതൊരു പ്രശ്നത്തിനും പരിഹാരം ധോണിയുടെ പക്കലുണ്ടെന്നാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് പറയുന്നത്. കഴിഞ്ഞ ഐ.പി.എല്ലില്‍ തിളങ്ങാനായില്ലെങ്കിലും കുല്‍ദീപ് ഇപ്പോള്‍ അത്മവിശ്വാസത്തിലാണ്. അതിന് പ്രധാന കാരണം സ്റ്റംപിന് പിറകില്‍ ധോണിയുണ്ടെന്ന ധൈര്യമാണെന്നും കുല്‍ദീപ് വ്യക്തമാക്കുന്നു.

'എന്‍റെ അഭിപ്രായത്തില്‍, എന്തെങ്കിലുമൊരു സംശയം വന്നാല്‍ ധോണിയുടെ പക്കല്‍ ചെന്നാല്‍ മതി. അദ്ദേഹത്തിന്‍റെ പക്കല്‍ ഏതൊരു പ്രശ്നത്തിനുമുള്ള പരിഹാരമുണ്ട്. പന്തെറിയുമ്പോള്‍ ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ ഞാന്‍ പലപ്പൊഴും വിയര്‍ക്കാറുണ്ട്. ഞാന്‍ മഹി ബായെ നോക്കും. അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകും, എനിക്ക് അദ്ദേഹത്തിന്‍റെ സഹായം ആവശ്യമാണെന്ന്. അദ്ദേഹം എന്‍റെ പക്കല്‍ വന്ന് എന്നെ സഹായിക്കും. എന്നെ മാത്രമല്ല, ടീമിലെ എല്ലാ ബൌളര്‍മാരെയും അദ്ദേഹം സഹായിക്കും.' കുല്‍ദീപ് പറഞ്ഞു.