LiveTV

Live

Cricket

‘എന്നാലും ആ മനസ്സുണ്ടല്ലോ...’ ബാറ്റ് ചെയ്യുമ്പോള്‍ ബംഗ്ലാദേശിനായി ഫീല്‍ഡ് സെറ്റ് ചെയ്ത് ധോണി: വീഡിയോ കാണാം

സിക്സറടിച്ച് സെഞ്ച്വറി നേടി ധോണി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു

‘എന്നാലും ആ മനസ്സുണ്ടല്ലോ...’ ബാറ്റ് ചെയ്യുമ്പോള്‍ ബംഗ്ലാദേശിനായി ഫീല്‍ഡ് സെറ്റ് ചെയ്ത് ധോണി: വീഡിയോ കാണാം

ലോകേഷ് രാഹുലിന്റെയും എം.എസ് ധോണിയുടെയും സെഞ്ചുറിക്കരുത്തില്‍ ലോകകപ്പിനു മുന്നോടിയായി ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ 95 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

സിക്സറടിച്ച് സെഞ്ച്വറി നേടി ധോണി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ മത്സരത്തിനിടെ ധോണിയുടെ മറ്റൊരു പ്രവൃത്തിയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ച.

ബംഗ്ലാദേശിനെതിരെ ബാറ്റു ചെയ്യുന്നതിനൊപ്പം ധോണി അവര്‍ക്ക് ഫീല്‍ഡ് സെറ്റ് ചെയ്ത് കൊടുക്കുകയും ചെയ്തു. മത്സരത്തില്‍ ബംഗ്ലാദേശ് ബൗളര്‍ സാബിര്‍ റഹ്മാന്‍ എറിഞ്ഞ നാല്‍പതാം ഓവറിലായിരുന്നു സംഭവം. മിഡ് വിക്കറ്റ് ഏരിയയില്‍ കൃത്യമായ പൊസിഷന്‍ മനസിലാകാതെ നിന്ന ബംഗ്ലാദേശ് ഫീല്‍ഡറെ സ്‌ക്വയര്‍ ലെഗിലേക്ക് മാറ്റാന്‍ ധോണി നിര്‍ദേശിക്കുകയായിരുന്നു. ഇതുകണ്ട സാബിര്‍ ഫീല്‍ഡറെ ആ സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇരുപത്തിരണ്ടാം ഓവറില്‍ ക്രീസിലെത്തിയ ധോണി 78 പന്തില്‍ എട്ടു ഫോറും ഏഴു സിക്‌സും സഹിതം 113 റണ്‍സെടുത്തു. പിന്നീട് നാല്‍പത്തിയൊമ്പതാം ഓവറിലാണ് താരം പുറത്താകുന്നത്.