LiveTV

Live

Cricket

സ്പിന്നറെ ഇറക്കി ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക  

ഡുപ്ലെസിസിന്റെ തീരുമാനം ശരിവെച്ച് ആദ്യ ഓവറില്‍ തന്നെ ഇമ്രാന്‍ താഹിര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

സ്പിന്നറെ ഇറക്കി ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക  

ട്വന്റി 20 മാതൃകയില്‍ ആദ്യ ഓവറില്‍ തന്നെ സ്പിന്നറെ പന്തേല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക. ക്യാപ്റ്റന്‍ ഡുപ്ലെസിസിന്റെ തീരുമാനം ശരിവെച്ച് ആദ്യ ഓവറില്‍ തന്നെ ഇമ്രാന്‍ താഹിര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇംഗ്ലീഷ് ഓപണര്‍ ബെയര്‍ സ്റ്റോയെ നേരിട്ട ആദ്യ പന്തിലാണ് താഹിര്‍ മടക്കിയത്.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ വിക്കറ്റ് തന്നെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ അപ്രതീക്ഷിത തീരുമാനത്തിലൂടെ സ്‌പെഷലായി മാറിയിരിക്കുകയാണ്.

ഇംഗ്ലണ്ടിലേയും വെയില്‍സിലേയും 11 വേദികളിലായാണ് മത്സരങ്ങള്‍. അഞ്ചാം തവണയാണ് ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാകുന്നത്. ഐ.സി.സി റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനക്കാര്‍ മാത്രം പങ്കെടുക്കുന്നു എന്നതും, പങ്കെടുക്കുന്ന എല്ലാ ടീമുകളും പരസ്പരം മത്സരിക്കുന്ന ‘റൗണ്ട് റോബിന്‍ ലീഗ്’ 1992ന് ശേഷം നടക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

മെയ് 30 ന് ആരംഭിച്ച് 6 ആഴ്ച പിന്നിട്ട് ജൂലൈ 14 ന് അവസാനിക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍, ഫൈനല്‍ അടക്കം 48 ഏകദിന മത്സരങ്ങള്‍ നടക്കും. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍. ഓസ്ട്രേലിയ അടക്കം 5 മുന്‍ ചാമ്പ്യന്‍മാര്‍ കിരീട പോരാട്ടത്തിനുണ്ട്.

ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത ആതിഥേയരായ ഇംഗ്ലണ്ടിനാണ് ക്രിക്കറ്റ് നീരീക്ഷകരില്‍ ഏറെപ്പേരും ഇത്തവണ സാധ്യത കല്‍പ്പിക്കുന്നത്. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെ പിന്തുണയിക്കുന്നവരും ഏറെയാണ്.

പരിശീലന മത്സരങ്ങളില്‍ മഴ പ്രതിബന്ധം സൃഷ്ടിച്ചെങ്കിലും ലോകകപ്പ് മത്സരങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വേദികള്‍ക്കും പരിസരങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.