LiveTV

Live

Cricket

ഞെട്ടിക്കാന്‍ അഫ്ഗാന്‍ പടയെത്തുന്നു

സന്നാഹ മത്സരത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ വരവ് അറിയിച്ചുകഴിഞ്ഞു

ഞെട്ടിക്കാന്‍ അഫ്ഗാന്‍ പടയെത്തുന്നു

ക്രിക്കറ്റിന്റെ വേദിയില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് ബഹുദൂരം മുന്നേറിയ ടീമുകളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍. 2011ല്‍ ഏകദിന പദവി നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ന് ആരെയും വെല്ലുവിളിക്കാന്‍ പോന്ന ഏഷ്യന്‍ ശക്തിയായി വളര്‍ന്നിരിക്കുന്നു. ഇത്തവണത്തെ ലോകകപ്പില്‍ അഫ്ഗാന്‍ അത്ഭുതങ്ങള്‍ കാട്ടുമെന്നാണ് കരുതപ്പെടുന്നത്.

ഞെട്ടിക്കാന്‍ അഫ്ഗാന്‍ പടയെത്തുന്നു

ദശകങ്ങളായി തുടര്‍ന്ന അഭ്യന്തര യുദ്ധം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍ എന്ന കൊച്ചു രാജ്യത്തിന്റെ പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകം കൂടിയാണ് രാജ്യത്തിന്റെ ദേശീയ ക്രിക്കറ്റ് ടീം. 2011ല്‍ ഏകദിന പദവി നേടിയ ടീം ഇപ്പോള്‍ ഐ.സി.സി റാങ്കിംഗില്‍ പത്താം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം ടീമിന് ടെസ്റ്റ് പദവി ലഭിക്കുകയും ചെയ്തു.

നിരവധി ട്വന്റി20 ടൂര്‍ണമെന്റുകളില്‍ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് നടത്തുന്ന നിരവധി ബാറ്റ്സ്മാന്‍മാരും മുഹമ്മദ് നബി, റഷീദ് ഖാന്‍, മുജീബുറഹ്മാന്‍ എന്നീ കിടയറ്റ സ്പിന്നര്‍മാരുമാരും, നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന തിരിച്ചറിവുമാണ് അവരുടെ കരുത്ത്. ഒരുപക്ഷേ ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍ അഫ്ഗാനിസ്ഥാനാകുമെന്ന് കരുതുന്നവരും നിരവധി.

ഞെട്ടിക്കാന്‍ അഫ്ഗാന്‍ പടയെത്തുന്നു

സന്നാഹ മത്സരത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ വരവ് അറിയിച്ചുകഴിഞ്ഞു. ഈ ലോകകപ്പില്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ കാണിക്കാന്‍ കെല്‍പ്പുള്ള ടീമാണ് അഫ്ഗാനിസ്ഥാനെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ നിരീക്ഷിക്കുന്നു. ഏറ്റവും മികച്ച സ്പിന്‍ ബൌളിംഗ് ആക്രമണമാണ് അവര്‍ക്കുള്ളതെന്നാണ് വിശ്വസിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേത് പോലെ കളിക്കുകയാണെങ്കില്‍ മധ്യ ഓവറുകളില്‍ അവര്‍ക്ക് വിക്കറ്റ് വീഴ്ത്താനാകുംമെന്നും സച്ചിന്‍ പറയുന്നു.

ഞെട്ടിക്കാന്‍ അഫ്ഗാന്‍ പടയെത്തുന്നു

2011, 2015 ലോകകപ്പുകള്‍ക്ക് യോഗ്യത നേടിയ അഫ്ഗാന്‍ ഇത്തവണയും അവരുടെ പ്രതിനിധ്യം ഉറപ്പിച്ചു. ലോകകപ്പിനായുള്ള യോഗ്യത ലീഗ് മത്സരങ്ങളില്‍ ചാന്പ്യന്‍മാരായാണ് ഇത്തവണത്തെ വരവ്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ അഫ്ഗാന്‍ സെമിയില്‍ എത്തിയിരുന്നു. 2016 ട്വന്റി20 ലോകകപ്പില്‍ സൂപ്പര്‍ ടെന്നില്‍ എത്താനും അഫ്ഗാന് സാധിച്ചിട്ടുണ്ട്.