LiveTV

Live

Cricket

ഇങ്ങനെയാണ് ഒരു ബാറ്റ് ഉണ്ടായിത്തീരുന്നത്

അഞ്ച് മിനിറ്റ് ദെെർഘ്യമുള്ള വീഡിയോയില്‍ ആസ്ത്രേലിയന്‍ താരം ഷെയ്ന്‍ വാട്സണാണ് ക്രിക്കറ്റ് ബാറ്റിന്റെ നിർമ്മാണ രീതി പരിചയപ്പെടുത്തുന്നത്

 ഇങ്ങനെയാണ് ഒരു ബാറ്റ് ഉണ്ടായിത്തീരുന്നത്

ക്രിക്കറ്റില്‍ ബാറ്റും ബോളുമാണ് യഥാര്‍ഥ താര ജോഡികള്‍. ക്രിക്കറ്റ് ബാറ്റുകളുടെ നിര്‍മാണം കൗതുക കാഴ്ചയാണ്. വില്ലോ തടികള്‍ യന്ത്രങ്ങളും മനുഷ്യ അധ്വാനവും ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റുകളായി മാറുന്നത്.

അഞ്ച് മിനിറ്റ് ദെെർഘ്യമുള്ള വീഡിയോയില്‍ ആസ്ത്രേലിയന്‍ താരം ഷെയ്ന്‍ വാട്സണ്‍, ക്രിക്കറ്റ് ബാറ്റ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടുത്തുകയാണ്. പ്രമുഖ ബാറ്റ് നിര്‍മാതാക്കളായ ‘ഗണ്‍ ആന്‍ഡ് മൂറി’ന്റെ ഫാക്ടറിയില്‍ നിന്ന് വാട്സണ്‍ ബാറ്റുകളുടെ നിര്‍മാണ രീതി വിവരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.