LiveTV

Live

Cricket

നാലാം നമ്പറിലേക്ക് ബാറ്റെടുത്ത് വിജയ് ശങ്കര്‍ 

താരം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോ ബി.സി.സി.ഐ പുറത്തുവിട്ടു. നാലാം നമ്പറില്‍ ആര് എന്നതിന് ഇന്ത്യക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.

നാലാം നമ്പറിലേക്ക്  ബാറ്റെടുത്ത് വിജയ് ശങ്കര്‍ 

പരിക്കിന്റെ നിഴലിലായിരുന്ന വിജയ് ശങ്കര്‍ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ കളിച്ചേക്കും. താരം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോ ബി.സി.സി.ഐ പുറത്തുവിട്ടു. നാലാം നമ്പറില്‍ ആര് എന്നതിന് ഇന്ത്യക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ ലോകേഷ് രാഹുലിനാവട്ടെ അവസരം മുതലെടുക്കാനുമായില്ല.

അതോടെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് മറ്റൊരാളെ പരീക്ഷിക്കുമെന്നുറപ്പായി. പരിക്ക് വഷളാവേണ്ടെന്ന് കരുതിയാണ് ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ നിന്ന് വിജയ് ശങ്കറെ പുറത്തിരുത്തിയത്. ശങ്കറിന് പുറമെ കേദാര്‍ ജാദവും നെറ്റ്‌സില്‍ പരിശീലനം നടത്തി. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ജാദവും വിശ്രമത്തിലായിരുന്നു. ഐ.പി.എല്ലിനിടെയായിരുന്നു ജാദവിന്റെ പരിക്ക്.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ കോഹ്‌ലിയും സംഘവും ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്. വൈകീട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ താളം കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഏതൊക്കെ പൊസിഷനില്‍ ആരൊക്കെ കളിക്കണം എന്നുള്ളതിനെക്കുറിച്ച് ഒരു ധാരണയില്ലാത്ത രീതിയിലായിരുന്നു ടീം ഇന്ത്യയുടെ പ്രകടനം.