LiveTV

Live

Cricket

ഇംഗ്ലണ്ട് തന്നെ ഗ്ലെന്‍ മഗ്രാത്തിന്‍റെയും ഫേവറേറ്റ് ടീം

ഏറ്റവും ശക്തരായ ടീമുകളെ എണ്ണിപ്പറഞ്ഞതില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ വരുന്നു

ഇംഗ്ലണ്ട് തന്നെ ഗ്ലെന്‍ മഗ്രാത്തിന്‍റെയും ഫേവറേറ്റ് ടീം

ഇത്തവണ ലോകകപ്പ് നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ടീം ഏതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസിസ് മുന്‍ താരം ഗ്ലെന്‍ മഗ്രാത്ത്. സ്വന്തം രാജ്യത്തേക്കാള്‍ ആതിഥേയരായ ഇംഗ്ലണ്ടിനാണ് അദ്ദേഹം സാധ്യത കല്‍പിക്കുന്നത്. എല്ലാ ടീമുകളെയും കരുതിയിരിക്കണമെന്ന് പറഞ്ഞാണ് മഗ്രാത്ത് തുടങ്ങുന്നത്. ഇതില്‍ ഏറ്റവും ശക്തരായ ടീമുകളെ എണ്ണിപ്പറഞ്ഞതില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ വരുന്നു.

ഇംഗ്ലണ്ട് തന്നെ ഗ്ലെന്‍ മഗ്രാത്തിന്‍റെയും ഫേവറേറ്റ് ടീം

ഇത്തവണ ഇംഗ്ലണ്ടിന് കിരീട സാധ്യത പ്രവചിക്കാന്‍ അദ്ദേഹം നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്. നിലവില്‍ ഏകദിനത്തില്‍ ഒന്നാം റാങ്കുകാരാണ് ഇംഗ്ലണ്ട്. ട്വന്റി-20യില്‍ രണ്ടാമതും. സമീപകാലത്തെ ഇംഗ്ലണ്ടിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ ഓരോ മത്സരങ്ങളിലും അവര്‍ വലിയ സ്കോര്‍ കണ്ടെത്തുന്നു എന്നതാണ്. ഓപ്പണിങ്ങും മധ്യനിരയും ശക്തമാണ്. ട്വന്റി-20 ഫോര്‍മാറ്റിലാണ് അവര്‍ ഏകദിനം കളിക്കുന്നത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഓഡര്‍ എല്ലാവരും കരുതിയിരിക്കണമമെന്നും താരം പറയുന്നു.

സ്വന്തം ടീമിലും അദ്ദേഹം പ്രതീക്ഷ വെക്കുന്നുണ്ട്. വലിയൊരു തിരിച്ചടിയില്‍ നിന്ന് ടീം കരകയറുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് മത്സരങ്ങള്‍ ഈ തിരിച്ചുവരവിനുള്ള തെളിവാണെന്നും മഗ്രാത്ത് പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ഈ ലോകകപ്പിലെ കറുത്ത കുതിരകളാകാന്‍ സാധ്യത വെസ്റ്റിന്‍ഡീസും പാകിസ്താനുമാണെന്നും മഗ്രാത്ത് വ്യക്തമാക്കി.