LiveTV

Live

Cricket

11 സ്റ്റേഡിയങ്ങളും ഒരുങ്ങികഴിഞ്ഞു; ക്രിക്കറ്റ് ലോകം ഇനി ഇംഗ്ലണ്ടിലേക്ക് 

ലണ്ടനിലെ ലോര്‍ഡ്സ് ആണ് കൂട്ടത്തില്‍ വലുത്. 28000 പേര്‍ക്ക് ഒരേസമയം മത്സരം ആസ്വദിക്കാനാവും

 11 സ്റ്റേഡിയങ്ങളും ഒരുങ്ങികഴിഞ്ഞു; ക്രിക്കറ്റ് ലോകം ഇനി ഇംഗ്ലണ്ടിലേക്ക് 

11 വേദികളാണ് ഇത്തവണ ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. ലണ്ടനിലെ ലോര്‍ഡ്സ് ആണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയം. കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നത് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ്.

ഇംഗ്ലണ്ടിലും വെയ്‍ല്‍സിലുമായാണ് വേദികള്‍ ഒരക്കിയിട്ടുള്ളത്. ലണ്ടനിലെ ലോര്‍ഡ്സ് ആണ് കൂട്ടത്തില്‍ വലുത്. 28000 പേര്‍ക്ക് കളി കാണാനുള്ള അവസരം ഉണ്ട്. ഫൈനലടക്കം അഞ്ച് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് 26000 പേരെ ഉള്‍ക്കൊള്ളുന്നതാണ്. സെമി ഫൈനലടക്കം ആറ് മത്സരങ്ങള്‍ക്ക് ഈ വേദി സാക്ഷിയാകും. ഓവല്‍ സ്റ്റേഡിയത്തില്‍ 25,500 പേര്‍ക്ക് കളി ആസ്വദിക്കാം. അഞ്ച് മത്സരങ്ങള്‍ ഇവിടെയുമുണ്ടാകും. സതാംപ്ടണിലെ റോസ് ബൌളും ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണും 25000 പേര്‍ക്ക് കളി കാണാനുള്ള അവസരം ഒരുക്കുന്നു. രണ്ട് വേദികളിലും അഞ്ച് മത്സരങ്ങള്‍ വീതം കളിക്കും.

 11 സ്റ്റേഡിയങ്ങളും ഒരുങ്ങികഴിഞ്ഞു; ക്രിക്കറ്റ് ലോകം ഇനി ഇംഗ്ലണ്ടിലേക്ക് 

ചെസ്റ്റര്‍ലെ സ്ട്രീറ്റിലെ റിവര്‍സൈഡ് ഗ്രൌണ്ടില്‍ മൂന്ന് മത്സരവും ലീഡ്സിലെ ഹീഡിങ്‍ലെയില്‍ നാല് കളിയും നടക്കും. ബ്രിസ്റ്റള്‍ കൌണ്ടി ഗ്രൌണ്ടില്‍ 17500 പേരെയും കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സ് 15643 പേരെയും ഉള്‍ക്കൊള്ളുന്നതാണ്. ടോന്റണിലെ കൌണ്ടി ഗ്രൌണ്ടാണ് കൂട്ടത്തില്‍ ചെറുത്. 12500 പേര്‍ക്ക് മാത്രമാണ് ഇവിടെ കളി ആസ്വദിക്കാന്‍ കഴിയുക. 3 മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്