LiveTV

Live

Cricket

തോല്‍വിക്കിടയിലും പാണ്ഡ്യയേയും ധോണിയേയും ജഡേജയേയും പ്രശംസിച്ച് കോഹ്ലി

ബൗളര്‍മാരെ പിന്തുണക്കുന്ന ഓവലില്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നില്ലെന്നും കോഹ്ലി തുറന്നു സമ്മതിച്ചു.

തോല്‍വിക്കിടയിലും പാണ്ഡ്യയേയും ധോണിയേയും ജഡേജയേയും പ്രശംസിച്ച് കോഹ്ലി

ലോകകപ്പ് സന്നാഹമത്സരത്തില്‍ ന്യൂസിലന്റിനെതിരായ ആറ് വിക്കറ്റ് തോല്‍വിയിലും ആശ്വാസം കണ്ടെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ബാറ്റിംങില്‍ മുന്‍നിര പരാജയപ്പെട്ടെങ്കിലും മധ്യനിര ഉത്തരവാദിത്വം നിറവേറ്റിയെന്നാണ് കോഹ്‌ലിയുടെ വിലയിരുത്തല്‍.

ഓവലില്‍ ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യ 39.2 ഓവറില്‍ 179 റണ്‍സിന് തകര്‍ന്നിരുന്നു. മുന്‍നിര തകര്‍ന്ന് 50ന് 4 എന്ന നിലയിലായ ഇന്ത്യയെ രവീന്ദ്ര ജഡേജയും(50 പന്തില്‍ 54) പാണ്ഡ്യയുമാണ്(37 പന്തില്‍ 30) കൂട്ടതകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.

ബൗളര്‍മാരെ പിന്തുണക്കുന്ന ഓവലില്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നില്ലെന്നും കോഹ്ലി തുറന്നു സമ്മതിച്ചു. എങ്കിലും 4ന് 50 എന്ന നിലയില്‍ നിന്നും 180 റണ്‍സിന്റെ വിജയലക്ഷ്യം കുറിക്കുന്നത് മികച്ച തിരിച്ചുവരവാണ്. 'ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണ്ണമെന്റുകളില്‍ മുന്‍നിര പലപ്പോഴും തകരാനുള്ള സാധ്യതയുണ്ട്. ഹാര്‍ദിക് റണ്‍ നേടിയതും ധോണി സമ്മര്‍ദം ഏറ്റുവാങ്ങിയതും ജഡേജ അര്‍ധസെഞ്ചുറി നേടിയതുമെല്ലാം നല്ല അടയാളങ്ങളാണ്' എന്നാണ് മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രതികരിച്ചത്.