LiveTV

Live

Cricket

‘ചതിയാ... പുറത്തു പോ...’ വാര്‍ണ്ണറിനെയും സ്മിത്തിനേയും അധിക്ഷേപിച്ച് ഇംഗ്ലണ്ട് ആരാധകര്‍

ലോകകപ്പിനു പിന്നാലെ ഇംഗ്ലണ്ടില്‍ ആഷസ് പരമ്പരയും ആസ്ട്രേലിയക്ക് കളിക്കേണ്ടതുണ്ട്

‘ചതിയാ... പുറത്തു പോ...’ വാര്‍ണ്ണറിനെയും സ്മിത്തിനേയും അധിക്ഷേപിച്ച് ഇംഗ്ലണ്ട് ആരാധകര്‍

ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനിടെ ആസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ അധിക്ഷേപിച്ച് കാണികള്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനിടെയായിരുന്നു സംഭവം. ബാറ്റിങ്ങിനിറങ്ങിയ വാര്‍ണറെ കൂവി വിളിച്ചാണ് കാണികള്‍ സ്വീകരിച്ചത്. പിന്നാലെ ചതിയന്‍ വാര്‍ണര്‍ പുറത്തു പോ തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ന്നു.

ഓസീസ് ക്രിക്കറ്റിനെ തന്നെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഈ മാസമാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. ലോകകപ്പിനു പിന്നാലെ ഇംഗ്ലണ്ടില്‍ ആഷസ് പരമ്പരയും ആസ്ട്രേലിയക്ക് കളിക്കേണ്ടതുണ്ട്.

പന്തുചുരണ്ടല്‍ വിവാദത്തില്‍ വാര്‍ണ്ണറിനോടൊപ്പം ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്തും ഇന്നലെ കളത്തിലിറങ്ങിയിരുന്നു. സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ചെങ്കിലും സ്മിത്തിനും ഇതു പോലുള്ള പരാമര്‍ശങ്ങള്‍ കാണികളില്‍ നിന്ന് നേരിടേണ്ടി വന്നു.