LiveTV

Live

Cricket

ഇവരുടെ ഫോട്ടോ ഇപ്പോഴും പേടിസ്വപ്‌നം പോലെ... കൈഫിന്റെ ട്വീറ്റിന് നാസര്‍ഹുസൈന്റെ മറുപടി 

അന്ന് ഇന്ത്യയുടെ നായകനായിരുന്ന സൗരവ് ഗാംഗുലി, ലോര്‍ഡ്‌സിലെ ബാല്‍ക്കണിയിലിരുന്ന് ജേഴ്‌സിയൂരി നടത്തിയ ആഹ്ലാദ പ്രകടനം ഇന്നും ആരാധകരെ കോരിത്തരിപ്പിക്കും.

ഇവരുടെ ഫോട്ടോ ഇപ്പോഴും പേടിസ്വപ്‌നം പോലെ... കൈഫിന്റെ ട്വീറ്റിന് നാസര്‍ഹുസൈന്റെ മറുപടി 

മുഹമ്മദ് കൈഫ്, യുവരാജ് സിങ്, ലോര്‍ഡ്‌സ് ഈ മൂന്ന് പേരുകളും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരാരും മറക്കില്ല. വര്‍ഷങ്ങള്‍ ഒത്തിരി പുറകോട്ട്‌പോയല്‍ ഈ രണ്ട് പേരും ചേര്‍ന്ന് ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് നേടിത്തന്നൊരു വിജയമുണ്ട്. ഇംഗ്ലണ്ടിനെതിരെ നാറ്റ് വെസ്റ്റ് പരമ്പരയിലായിരുന്നു അത്. അന്ന് ഇന്ത്യയുടെ നായകനായിരുന്ന സൗരവ് ഗാംഗുലി, ലോര്‍ഡ്‌സിലെ ബാല്‍ക്കണിയിലിരുന്ന് ജേഴ്‌സിയൂരി നടത്തിയ ആഹ്ലാദ പ്രകടനം ഇന്നും ആരാധകരെ കോരിത്തരിപ്പിക്കുന്നതാണ്.

ഇവരുടെ ഫോട്ടോ ഇപ്പോഴും പേടിസ്വപ്‌നം പോലെ... കൈഫിന്റെ ട്വീറ്റിന് നാസര്‍ഹുസൈന്റെ മറുപടി 

ആ വിജയാഹ്ലാദം നടത്താന്‍ കാരണക്കാരായ രണ്ട് പേരായിരുന്നു മുഹമ്മദ് കൈഫും യുവരാജ് സിങും. തോറ്റുപോയൊരു മത്സരത്തെ വിദഗ്ധമായി ഇന്ത്യയിലേക്ക് തിരിച്ചു ഇരുവരും. ഇതിന്റെ ഞെട്ടല്‍ ഇപ്പോഴും ഇംഗ്ലണ്ടുകാര്‍ക്ക് മാറിയിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോ ഈ സംഭവം ചര്‍ച്ചയാവാനൊരു കാരണമുണ്ട്. കൈഫ്, യുവിയേയും ചേര്‍ത്തിട്ടൊരു ഫോട്ടോയും അതിന് അന്ന് ഇംഗ്ലണ്ടിന്റെ നായകനായിരുന്ന നാസര്‍ ഹുസൈന്‍ നല്‍കിയ മറുപടി ട്വീറ്റുമാണ്. ലോകകപ്പിന്റെ പശ്ചാതലത്തിലായിരുന്നു കൈഫിന്റെ ട്വീറ്റ്.

17 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ലോര്‍ഡ്‌സില്‍, ലോകകപ്പിനൊരുങ്ങുന്ന വിരാട് കോഹ് ലിക്കും സംഘത്തിനും എല്ലാവിധ ആശംസകളും എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്. അതിന് നാസര്‍ ഹുസൈന്‍ നല്‍കിയ മറുപടിയായിരുന്നു രസകരം. ഇപ്പോഴും പേടിസ്വപ്‌നം പോലെയൊണ് ഈ ഫോട്ടേയെന്നായിരുന്നു നാസര്‍ഹുസൈന്റെ റീട്വീറ്റ്. 326 എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുകയായിരുന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 146ന് അഞ്ച് എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ച് നില്‍ക്കവെയാണ് കൈഫിന്റെയും യുവിയുടെയും രക്ഷാപ്രവര്‍ത്തനം.

ഇവരുടെ ഫോട്ടോ ഇപ്പോഴും പേടിസ്വപ്‌നം പോലെ... കൈഫിന്റെ ട്വീറ്റിന് നാസര്‍ഹുസൈന്റെ മറുപടി 

ആറാം വിക്കറ്റില്‍ ഇരുവരുടെയും മികച്ച കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. 121 റണ്‍സാണ് അന്ന് ഇരുവരും ചേര്‍ത്തത്. അന്ന് യുവരാജ് 69 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കൈഫ് 75 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നു.