LiveTV

Live

Cricket

കളിയാക്കിയ ഇംഗ്ലണ്ട് കാണികള്‍ക്ക് നേരെ സെഞ്ച്വറിയടിച്ച് സ്മിത്തിന്റെ പ്രതികാരം 

ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെയുള്ള സന്നാഹ മത്സരത്തിലായിരുന്നു ആസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറി.

കളിയാക്കിയ ഇംഗ്ലണ്ട് കാണികള്‍ക്ക് നേരെ സെഞ്ച്വറിയടിച്ച് സ്മിത്തിന്റെ പ്രതികാരം 

കളിയാക്കിയ ഇംഗ്ലീഷ് കാണികള്‍ക്ക് നേരെ ആസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയടിച്ചുള്ള മധുരപ്രതികാരം. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെയുള്ള സന്നാഹ മത്സരത്തിലായിരുന്നു ആസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറി. സ്മിത്ത് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ കാണികള്‍ കൂക്കിവിളിക്കുന്നുണ്ടായിരുന്നു.

പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു കാണികള്‍ സ്മിത്തിന് നേരെ തിരിഞ്ഞത്. 102 പന്തുകളില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്‌സറും സഹിതം 116 റണ്‍സാണ് സ്മിത്ത് നേടിയത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നേരിട്ട താരം മടങ്ങിവരവില്‍ ആദ്യമായാണ് സെഞ്ച്വറി നേടുന്നത്. സ്മിത്തിന്റെ സെഞ്ച്വറിയും ആസ്‌ട്രേലിയക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

മത്സരത്തില്‍ ആസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടി. വാര്‍ണര്‍(43) അലക്‌സ് കാരി(30) ഉസ്മാന്‍ ഖവാജ(31) എന്നിവരും തിളങ്ങി. വാര്‍ണര്‍ ബാറ്റ് ചെയ്യാനെത്തിയപ്പോഴും ഇംഗ്ലീഷ് കാണികള്‍ കൂവുന്നുണ്ടായിരുന്നു.