LiveTV

Live

Cricket

സന്നാഹത്തില്‍ അടി പിഴച്ച് ‘മെന്‍ ഇന്‍ ബ്ലു’

കെയിൻ വില്യംസണും റോസ് ടൈലറും മികച്ച കൂട്ടുകെട്ട് നൽകിയതോടെ വിജയം അനായാസമാവുകയായിരുന്നു

സന്നാഹത്തില്‍ അടി പിഴച്ച് ‘മെന്‍ ഇന്‍ ബ്ലു’

ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ദയനീയ തോൽവി. കേവലം 180 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്റിന് കെയിൻ വില്യംസണും റോസ് ടൈലറും മികച്ച കൂട്ടുകെട്ട് നൽകിയതോടെ വിജയം അനായാസമാവുകയായിരുന്നു. കെയിൻ വില്യംസൺ 67 റൺസും റോസ് ടെയിലർ 71 റൺസുമാണ് സ്വന്തമാക്കിയത്. 37.1 ഓവറില്‍ തന്നെ ന്യൂസിലാന്‍റ് വിജയം നേടുകയായിരുന്നു. ഇന്ത്യക്കായി ബുംറ, ഹർദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചവല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യ ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ 179ന് പുറത്തായിരുന്നു. 39.2 ഓവറിനുള്ളില്‍ ഇന്ത്യയടെ പേരുകേട്ട ബാറ്റിങ് നിര മടങ്ങുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബൗള്‍ട്ടാണ് ഇന്ത്യയെ തകര്‍ത്തത്. 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദ്ദിക്ക് പാണ്ഡ്യ 30 റണ്‍സെടുത്തു. വാലറ്റത്ത് കുല്‍ദീപ് യാദവുമൊത്ത ജഡേജയുടെ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തിയത്.

സന്നാഹത്തില്‍ അടി പിഴച്ച് ‘മെന്‍ ഇന്‍ ബ്ലു’

അല്ലെങ്കില്‍ അവസ്ഥ പരിതാപകരമായേനെ. രോഹിത് ശര്‍മ്മ(2) ശിഖര്‍ ധവാന്‍(2) എന്നിവരെ ബോള്‍ട്ട് മടക്കി ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചപ്പോള്‍ തന്നെ അപകടം മണത്തിരുന്നു. നാലാമനായി എത്തിയ ലോകേഷ് രാഹുലിനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആറ് റണ്‍സിന്റെ ആയുസെയുണ്ടായുള്ളൂ. മധ്യത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ മാത്രമാണ് പിടിച്ചുനിന്നത്. എന്നാല്‍ കളം വാഴാന്‍ ന്യൂസിലാന്‍ഡുകാര്‍ അനുവദിച്ചില്ല. വിരാട് കോഹ്ലി(18)എം.എസ് ധോണി(17) എന്നിവര്‍ക്കും കാര്യമായി സംഭാവന ചെയ്യാനായില്ല.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജയിംസ് നിശം ബൗള്‍ട്ടിന് ഒത്ത പിന്തുണകൊടുത്തതോടെ കാര്യങ്ങള്‍ കിവികളുടെ വഴിക്കാവുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിശീലന മത്സരത്തില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കാം.