LiveTV

Live

Cricket

അങ്ങനെ ഇറ്റലിയും ജര്‍മ്മനിയും ടി20 കളിച്ചു; സ്‌കോര്‍ ബോര്‍ഡ് ഇങ്ങനെ... 

രസകരമായ സംഭവം ഈ രണ്ട് മത്സരങ്ങളും ഒരെ ദിവസം ആണെന്നാണ്.

അങ്ങനെ ഇറ്റലിയും ജര്‍മ്മനിയും ടി20 കളിച്ചു; സ്‌കോര്‍ ബോര്‍ഡ് ഇങ്ങനെ... 

ഇറ്റലിയും ജര്‍മ്മനിയും ക്രിക്കറ്റിന്റെ ചെറുരൂപമായ ടി20യില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇറ്റലിക്ക്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇരുവരും കളിക്കുന്നത്. രസകരമായ സംഭവം ഈ രണ്ട് മത്സരങ്ങളും ഒരെ ദിവസം ആണെന്നാണ്. ആദ്യ മത്സരത്തിലാണ് ഇറ്റലിയുടെ ജയം. ടോസ് നേടിയ ജര്‍മ്മനി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 16 ഓവറെ ജര്‍മ്മനിക്ക് പിടിച്ച് നില്‍ക്കാനായുള്ളൂ. 53 റണ്‍സിന് എല്ലാവരും പുറത്ത്.

പത്ത് പേര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ അഹമ്മദ് ഹാമിദ് വര്‍ദക് ആണ് രണ്ടക്കം കണ്ടത്. 20 റണ്‍സാണ് താരം നേടിയത്. 27 പന്ത് നേരിട്ട അഹമ്മദ് ഒരു ഫോറാണ് നേടിയത്. ആകെ രണ്ട് ഫോറുകളാണ് ജര്‍മ്മനിയുടെ ബാറ്റിങില്‍ പിറന്നത്. ഒരൊറ്റ സിക്‌സറും കാണാനായില്ല. ഇറ്റലിക്കായി മിഷേല്‍ റോസ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങില്‍ 8.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇറ്റലി ലക്ഷ്യം മറികടന്നു. ബെനോറ്റ ജോയ് പെരേര 21 റണ്‍സെടുത്ത് ടോപ് സ്‌കോററായി. അബ്ദുല്‍ റഹ്മാന്‍ (18) ആണ് മറ്റൊരു സ്‌കോറര്‍. നെതര്‍ലാന്‍ഡിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. ഐ.സി.സി ടി20 റാങ്കില്‍ ജര്‍മ്മനിയുടെ സ്ഥാനം 34 ആണ്. ഇതുവരെ അവര്‍ മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതേസമയം ആദ്യമായണ് ഇറ്റലി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്.