LiveTV

Live

Cricket

ഒരേ സമയം മൂന്ന് കിടിലന്‍ പേസര്‍മാര്‍; ഭാഗ്യവാന്മാരാണീ തലമുറ, അസദുദ്ദീന്‍ ഉവൈസി 

മികവുള്ള മൂന്ന് പേസര്‍മാരെ ഇന്ത്യന്‍ ടീമില്‍ കാണാനായതില്‍ ഈ തല മുറ ഭാഗ്യവാന്മാരാണ്. എന്നിരുന്നാലും കപില്‍ ദേവും ശ്രീനാഥും സഹീര്‍ ഖാനും ചെയ്ത സംഭവാനകളെ ഒരു ഇന്ത്യക്കാരനും മറക്കില്ല.

ഒരേ സമയം മൂന്ന് കിടിലന്‍ പേസര്‍മാര്‍; ഭാഗ്യവാന്മാരാണീ തലമുറ, അസദുദ്ദീന്‍ ഉവൈസി 

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ വേറിട്ട് നിര്‍ത്തുന്നതെന്ന് ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദില്‍ മുസ്‌ലിമീന്‍ നേതാവും ക്രിക്കറ്റ് പ്രേമിയുമായ അസദുദ്ദീന്‍ ഉവൈസി. ഫാസ്റ്റ് ബൗളര്‍മാരില്‍ മാരക കോമ്പിനേഷനാണിവര്‍, മുന്‍ കാലങ്ങളിലൊക്കെ കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ തുടങ്ങി ചൂണ്ടിക്കാണിക്കാന്‍ ഒരാളെ കാണൂ, എന്നാല്‍ മൂന്ന് പേരാണ് ഒരെ സമയം ഇപ്പോള്‍ എടുത്തുപറയാനുള്ളതെന്നും ഉവൈസി പറയുന്നു. ദ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ഉവൈസി ഇക്കാര്യം എഴുതുന്നത്.

ലേഖനത്തില്‍ നിന്ന്; ഒരു സ്വപ്‌നത്തിലെന്ന പോലെയാണ് ഭുംറയും ഷമിയും പന്തെറിയുന്നത്, ഭുവനേശ്വറാകട്ടെ മനോഹരമായി പന്ത് ഇരു വശത്തേക്കും തിരിക്കുന്ന മജീഷ്യനെപ്പോലെയും. നിസാം കോളജിലായിരിക്കെ ഞങ്ങള്‍ പറയാറുണ്ടായിരുന്നു, ക്യാ സനാപ് ഡാലാ(ബൗളിങ് എന്നാല്‍ പാമ്പ് ഇഴയുന്നത് എങ്ങനെയാണോ അങ്ങനെയാവണം) പ്രത്യേകിച്ച് സ്വിങ് നന്നായി മുതലെടുക്കാവുന്ന ഇംഗ്ലണ്ട് പോലുള്ള പിച്ചുകളില്‍. നമുക്ക് കാത്തിരുന്ന് കാണാം അത്തരത്തിലുള്ള എന്ത് മാജിക്കാണ് അദ്ദേഹത്തില്‍ നിന്നുണ്ടാവുക എന്ന്.

ഒരേ സമയം മൂന്ന് കിടിലന്‍ പേസര്‍മാര്‍; ഭാഗ്യവാന്മാരാണീ തലമുറ, അസദുദ്ദീന്‍ ഉവൈസി 

ഹൈദരാബാദ് നിസാം കോളജിലെ ഡിഗ്രി കാലം വരെ പല ടീമുകള്‍ക്കും വേണ്ടി ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട്. എന്നാല്‍ വിസി ട്രോഫിക്കായുള്ള സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരത്തോടെ എന്റെ ക്രിക്കറ്റ് കരിയറിന് അവസാനമായി. ഒരിക്കല്‍ ബംഗളൂരു യൂണിവേഴ്‌സിറ്റിക്കെതിരെ ഉസ്മാനിയ സര്‍വകലാശാ ടീമിന് വേണ്ടി കളിച്ചിരുന്നു. വെങ്കടേഷ് പ്രസാദ് അന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു കാര്യം പറയട്ടെ ആറു വിക്കറ്റാണ് ഞാനാ മത്സരത്തില്‍ വീഴ്ത്തിയത്. സൗത്ത് സോണ്‍ യൂണിവേഴ്‌സിറ്റി ടീമിലേക്കുള്ള വഴിത്തിരിവ് കൂടിയായി ആ മത്സരം.

മികവുള്ള മൂന്ന് പേസര്‍മാരെ ഒരെ സമയം ഇന്ത്യന്‍ ടീമില്‍ കാണാനായതില്‍ ഈ തല മുറ ഭാഗ്യവാന്മാരാണ്. എന്നിരുന്നാലും കപില്‍ ദേവും ശ്രീനാഥും സഹീര്‍ ഖാനും ചെയ്ത സംഭാവനകളെ ഒരു ഇന്ത്യക്കാരനും മറക്കില്ല. പഴയ സാഹചര്യങ്ങളൊക്കെ മാറി സാങ്കേതികവിദ്യയുടെ അകമ്പടിയോടെ പന്തുകളെ വിലയിരുത്തുന്നു. പക്ഷേ ആദ്യ കാലത്ത് അങ്ങനെയല്ലായിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഒത്ത പിന്തുണ ലഭിച്ചിരുന്നില്ല, ഇന്ത്യയില്‍ ഫാസ്റ്റ് ബൗളറായി നിലനില്‍ക്കുക എന്നത് പ്രയാസമായിരുന്നു.

പരിശീലനവും മികച്ച പിന്തുണയും ലഭിച്ചാല്‍ മൂവര്‍ക്കും കപില്‍ ദേവ്, ശ്രീനാഥ് എന്നിവരെപ്പോലെയാവാന്‍ കഴിയും. എല്ലാംകൊണ്ടും തികഞ്ഞ കളിക്കാരനാണ് ധോണി. അദ്ദേഹത്തിന്റെ സംഭാവനകള്‍ മൂല്യമേറിയതാണ്. അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ആ കഴിവുകള്‍ ഒരു നഷ്ടം തന്നെയായിരിക്കും