LiveTV

Live

Cricket

‘തനിക്ക് ഹിറ്റ്മാന്‍ എന്ന പേര് എങ്ങനെ കിട്ടി?’ രോഹിത് ശര്‍മ്മ പറയുന്നു

ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ചുറി നേടിയിരിക്കുന്ന സമയമായിരുന്നു അതെന്നും രോഹിത് ഓര്‍ത്തെടുത്തു

‘തനിക്ക് ഹിറ്റ്മാന്‍ എന്ന പേര് എങ്ങനെ കിട്ടി?’ രോഹിത് ശര്‍മ്മ പറയുന്നു

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മക്ക് 'ഹിറ്റ്മാന്‍' എന്ന ഒരു വിളിപ്പേര് കൂടി ലഭിച്ചിട്ട് കുറച്ച് കാലമായി. ബൗളര്‍മാര്‍ക്കെതിരെ നേടുന്ന കൂറ്റന്‍ ബൌണ്ടറികളാണ് രോഹിത്തിന് അത്തരമൊരു പേര് ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍ ആരാണ് ആ പേര് ആദ്യം ഉപയോഗിച്ചതെന്നോ എവിടെ നിന്ന് വന്നുവെന്നോ ആര്‍ക്കും വലിയ ബോധ്യമില്ല. എന്നാലിപ്പോള്‍ രോഹിത് ശര്‍മ തന്നെ ഇക്കാര്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ പ്രൊഡക്ഷന്‍ അംഗമാണ് ആദ്യമായി ഹിറ്റ്മാന്‍ എന്ന് വിശേഷിപ്പിച്ചതെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ രോഹിത് കൂട്ടിച്ചേര്‍ത്തു. ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ചുറി നേടിയിരിക്കുന്ന സമയമായിരുന്നു അതെന്നും രോഹിത് ഓര്‍ത്തെടുത്തു