LiveTV

Live

Cricket

നാളെയാണോ ഞങ്ങള്‍ റെഡി; ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ഓയിന്‍ മോര്‍ഗനും സംഘവും  

അറ്റാക്കിങ് ക്രിക്കറ്റായിരുന്നു ഈ പരമ്പരയിലുടനീളം ഇംഗ്ലണ്ട് പുറത്തെടുത്തത്. യുവ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ചത്.

നാളെയാണോ ഞങ്ങള്‍ റെഡി; ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ഓയിന്‍ മോര്‍ഗനും സംഘവും  

ലോകകപ്പിന് തയ്യാറെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. പാകിസ്താനെതിരായ പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് ലോക കപ്പിനൊരുങ്ങുന്നത്. ലോകകപ്പിനായി കഴിഞ്ഞ ദിവസം പുതിയ ജേഴ്‌സിയും പുറത്തിറക്കി. മൗ മാസം 30നാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്.

നാളെ മത്സരങ്ങള്‍ തുടങ്ങിയാലും ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ, പാകിസ്താനെതിരെ നടന്നത് നല്ലൊരു തുടക്കമായിരുന്നു, ഇതിലും നല്ലൊരു തുടക്കം ലഭിക്കാനില്ലെന്നും മോര്‍ഗന്‍ പറയുന്നു. 300 റണ്‍സിന് മേലെയാണ് പാകിസ്താനെതിരെയുള്ള എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തത്. അറ്റാക്കിങ് ക്രിക്കറ്റായിരുന്നു ഈ പരമ്പരയിലുടനീളം ഇംഗ്ലണ്ട് പുറത്തെടുത്തതും. യുവ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ചത്.

ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഇംഗ്ലണ്ടിനായി കളിക്കാന്‍ ആരംഭിച്ചത്. പാകിസ്താനെതിരായ പരമ്പരയിലൂടെയായിരുന്നു ഏകദിന അരങ്ങേറ്റം. ഐ.പി.എല്ലിലുള്‍പ്പെടെ താരം മികച്ച ഫോമിലുമായിരുന്നു. ലോകകപ്പിനു മുമ്പ് ശനിയാഴ്ച ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ഒരു സന്നാഹ മത്സരമുണ്ട്. മേയ് 30-ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും.