LiveTV

Live

Cricket

ഈ ന്യൂസിലാന്‍റ് ബൗളറെ ഇയാന്‍ ബെല്ലും കൂട്ടരും അത്രപെട്ടെന്നൊന്നും മറക്കില്ല

അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ഇയാന്‍ ബെല്ലിനെ പുറത്താക്കിയായിരുന്നു തുടക്കം

ഈ ന്യൂസിലാന്‍റ് ബൗളറെ ഇയാന്‍ ബെല്ലും കൂട്ടരും അത്രപെട്ടെന്നൊന്നും മറക്കില്ല

2015 ക്രിക്കറ്റ് ലോകകപ്പില്‍ മികച്ച ബൌളിങ് പ്രകടനം കാഴ്ചവെച്ചവരില്‍ ഒരാളായിരുന്നു ന്യൂസിലാന്‍റ് താരം ടിം സൗത്തി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 33 റണ്‍സ് വിട്ടുനല്‍കി ഏഴ് വിക്കറ്റുകളാണ് ടിം സൗത്തി വീഴ്ത്തിയത്. ടിം സൌത്തിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു അത്.

ഈ ന്യൂസിലാന്‍റ് ബൗളറെ ഇയാന്‍ ബെല്ലും കൂട്ടരും അത്രപെട്ടെന്നൊന്നും മറക്കില്ല

അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ഇയാന്‍ ബെല്ലിനെ പുറത്താക്കിയായിരുന്നു തുടക്കം. പിന്നീട് മൊയിന്‍ അലി മുതല്‍ വാലറ്റത്തെ സ്റ്റീവന്‍ ഫിന്‍ വരെയുള്ള ആറ് വിക്കറ്റുകളും പിഴുതെടുത്ത് സൌത്തി കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

കിവീസിന്റെ മറ്റ് ബൌളര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഇംഗ്ലണ്ട് 123 റണ്‍സില്‍ ഒതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ബ്രെന്‍ഡന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പതിമൂന്നാം ഓവറില്‍ ലക്ഷ്യം കണ്ടു. 33 റണ്‍സ് മാത്രം വിട്ടുനല്‍കി ഏഴ് വിക്കറ്റെടുത്ത് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ടിം സൌത്തി തന്നെയായിരുന്നു കളിയിലെ താരവും.

ഈ ന്യൂസിലാന്‍റ് ബൗളറെ ഇയാന്‍ ബെല്ലും കൂട്ടരും അത്രപെട്ടെന്നൊന്നും മറക്കില്ല