LiveTV

Live

Cricket

ഇന്ത്യയും ആസ്ട്രേലിയയും അല്ല; ജേതാക്കളെ പ്രവചിച്ച് റിക്കി പോണ്ടിങ്‌  

2019 ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം ചൂടാന്‍ സാധ്യത ഇംഗ്ലണ്ടിനാണെന്ന് ആസ്ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്

ഇന്ത്യയും ആസ്ട്രേലിയയും അല്ല; ജേതാക്കളെ പ്രവചിച്ച് റിക്കി പോണ്ടിങ്‌  

2019 ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം ചൂടാന്‍ സാധ്യത ഇംഗ്ലണ്ടിനാണെന്ന് ആസ്ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ഈ മാസം 30 മുതല്‍ ഇംഗ്ലണ്ടിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. അതേസമയം ഇന്ത്യയും ആസ്ട്രേലിയയും ശക്തരായ ടീമാണെന്നും പോണ്ടിങ് പറയുന്നു.

ലോകകപ്പിന് മുൻപ് തന്നെ ഇംഗ്ലണ്ട് ഉഗ്രൻ ഫോമിലാണ്. സ്വന്തം നാട്ടിൽ കളിക്കുന്നുവെന്ന ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്. ഐ.പി.എല്ലിൽ ഫോം തെളിയിച്ച ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയത് ആസ്ട്രേലിയക്ക് കരുത്താവുമെന്നും ഇന്ത്യയുടേത് സന്തുലിത ടീമാണെന്നും പോണ്ടിങ് പറയുന്നു.

ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിന്‍റെ പരിശീലകനായ പോണ്ടിങ് അ‍ഞ്ച് ലോകകപ്പിൽ കളിച്ചിട്ടുണ്ട്. മൂന്ന് തവണ കിരീടം നേടിയപ്പോൾ രണ്ടുതവണയും ആസ്ട്രേലിയൻ നായകനായിരുന്നു. അതേസമയം ഇന്ത്യയുടെ പരിശീലകനായി പോണ്ടിങ് വന്നാല്‍ പരിഗണിക്കാമെന്ന് അടുത്തിടെ ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു.