LiveTV

Live

Cricket

എനിക്ക് ഷാഹിദ് അഫ്രീദിയെപ്പോലെ ബാറ്റ് ചെയ്യണം; റാഷിദ് ഖാന്‍ 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലുള്‍പ്പെടെ റാഷിദിന്റെ ബാറ്റിങ് കഴിവ് എല്ലാവരും മനസിലാക്കിയതുമാണ്. പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയെപ്പോലെ ബാറ്റ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് റാഷിദ് പറയുന്നു.

എനിക്ക് ഷാഹിദ് അഫ്രീദിയെപ്പോലെ ബാറ്റ് ചെയ്യണം; റാഷിദ് ഖാന്‍ 

വെറുമൊരു സ്പിന്നര്‍മാത്രമല്ല താനെന്നും ബാറ്റ് കൊണ്ടും ചിലത് ചെയ്യാന്‍ കഴിയുമെന്നും അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍ നേരത്തെ തെളിയിച്ചതാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലുള്‍പ്പെടെ റാഷിദിന്റെ ബാറ്റിങ് കഴിവ് എല്ലാവരും മനസിലാക്കിയതുമാണ്. പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയെപ്പോലെ ബാറ്റ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് റാഷിദ് പറയുന്നു.

ഇസ്പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക് അനുവദിച്ച അഭിമുഖത്തിലാണ് റാഷിദിന്റെ തുറന്നുപറച്ചില്‍. അഫ്രീദിയുടെ വമ്പനടികളും ബൂം ബൂം എന്ന ആരാധകരുടെ വിളിയുമൊക്കെയാണ് റാഷിദിനെ അഫ്രിദിയിലോട്ട് അടുപ്പിച്ചത്. എല്ലാ ദിവസവും അത്തരത്തിലൊരു കളിക്കാരനെ ലഭിക്കില്ല, അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നോക്കൂ, അധികം സെഞ്ച്വറികളൊന്നുമില്ല, പക്ഷേ ക്രീസിലെത്തിയാല്‍ നാലോ അഞ്ചോ സിക്‌സറുകള്‍ പറത്തും, കാണികളെ രസിപ്പിക്കും, ഔട്ടാകും റാഷിദ് പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പാണ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയത്. ജൂണ്‍ ഒന്നിന് ആസ്‌ട്രേലിയക്കെതിരെയാണ് ലോകകപ്പില്‍ അഫ്ഗാനിസ്താന്റെ ആദ്യ മത്സരം. വമ്പന്‍ പ്രതീക്ഷകളൊന്നുമില്ലെങ്കിലും തങ്ങളുടെതായ ദിവസം ഏത് വമ്പനെയും അട്ടിമറിക്കാനുള്ള കരുത്ത് അഫ്ഗാനിസാന്‍ ഇതിനകം കൈവരിച്ചിട്ടുണ്ട്. അതിനായി തന്നെയാണ് അഫ്ഗാനിസ്താനും ശ്രമിക്കുന്നത്.