LiveTV

Live

Cricket

വിന്‍ഡീസ് രണ്ടും കല്‍പ്പിച്ച്: പൊള്ളാര്‍ഡും ബ്രാവോയും ലോകകപ്പ് ടീമിലേക്ക്   

പതിനഞ്ചംഗ സാധ്യത ടീമിനെ വിന്‍ഡീസ് ഇതിനകം പ്രഖ്യാപിച്ചതാണ്. അതില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നില്ല. പിന്നാലെയാണ് വിന്‍ഡീസിന്റെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇരുവരും ഇടം നേടുന്നത്.

വിന്‍ഡീസ് രണ്ടും കല്‍പ്പിച്ച്: പൊള്ളാര്‍ഡും ബ്രാവോയും ലോകകപ്പ് ടീമിലേക്ക്   

ഇംഗ്ലണ്ട് ലോകകപ്പിന് വെസ്റ്റ്ഇന്‍ഡീസ് ഒരുങ്ങിത്തന്നെ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡ്വെയ്ന്‍ ബ്രാവോ, ഏറെക്കാലം പുറത്തായിരുന്ന കീരണ്‍ പൊള്ളാര്‍ഡ് എന്നിവരെ വിന്‍ഡീസ് സാധ്യത ടീമിലുള്‍പ്പെടുത്തി. പതിനഞ്ചംഗ സാധ്യത ടീമിനെ വിന്‍ഡീസ് ഇതിനകം പ്രഖ്യാപിച്ചതാണ്. അതില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നില്ല. പിന്നാലെയാണ് വിന്‍ഡീസിന്റെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇരുവരും ഇടം നേടുന്നത്.

ഈ മാസം 23ന് ആണ് അന്തിമ ടീമുകളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി. ഇനി ഇരുവരും ടീമിലെത്തിയാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ വര്‍ഷമാണ് ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രതിഫല പ്രശ്‌നമായിരുന്നു ഈ 35കാരനെ അലട്ടിയിരുന്നത്. എന്നാല്‍ വിന്‍ഡീസ് ബോര്‍ഡില്‍ മാറ്റങ്ങള്‍ വന്നതോടെ കളിക്കാരോട് അനുഭാവ സമീപം പുലര്‍ന്നു. ഇതാണ് ക്രിസ് ഗെയില്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ മടങ്ങിയെത്തിയത്.

വിന്‍ഡീസ് രണ്ടും കല്‍പ്പിച്ച്: പൊള്ളാര്‍ഡും ബ്രാവോയും ലോകകപ്പ് ടീമിലേക്ക്   

മോശം ഫോമും പൊള്ളാര്‍ഡിന് വിനയായിരുന്നു. എന്നാല്‍ ഐ.പി.എല്ലിലെ പൊള്ളാര്‍ഡിന്റെ പ്രകടനം ഇംഗ്ലണ്ട് പോലെ ചെറിയ ഗ്രൗണ്ടുകളില്‍ മുതല്‍കൂട്ടാവുമെന്ന് കണ്ടാണ് ടീമിലേക്ക് പരിഗണിക്കുന്നത്. 2016ലാണ് പൊള്ളാര്‍ഡ് ഏകദിന ജേഴ്‌സിയണിഞ്ഞത്. എന്നാല്‍ ടി20യില്‍ പൊള്ളാര്‍ഡിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്മയര്‍ തുടങ്ങി പ്രതിഭയുള്ള യുവതാരങ്ങള്‍ക്കൊപ്പം വന്‍തോക്കുകളായ റസലും ഗെയിലും പൊള്ളാര്‍ഡും ബ്രാവോയും എത്തുന്നതോടെ വിന്‍ഡിസിനെ പേടിക്കേണ്ടി വരും.

ഇവരെ കൂടാതെ എട്ട് പേരെ കൂടി റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുനില്‍ ആംബ്രിസ്, ജോണ്‍ കാമ്പല്‍, ജൊനാഥന്‍ കാര്‍ട്ടര്‍, റോസ്റ്റന്‍ ചേസ്, ഷെയിന്‍ ഡൗറിച്ച്, കീമോ പോള്‍, കാരി പിയരെ, റോയ്‌മോന്‍ റെയ്ഫര്‍ എന്നിവരാണ് റിസര്‍വ് ടീമില്‍ ഇടം നേടിയ മറ്റു താരങ്ങള്‍. ലോകകപ്പിന് മുന്നോടിയായി ആസ്ട്രേലിയക്കെതിരെ വിന്‍ഡീസ് സന്നാഹ മത്സരം കളിക്കുന്നുണ്ട്.