LiveTV

Live

Cricket

നോക്കാനൊന്നുമില്ല, ഈ സീന്‍ ഒക്കെ ധോണി പണ്ടെ വിട്ടതാ... 

പക്ഷേ ആ റണ്‍ ഔട്ടില്‍ ഇന്ത്യക്കാര്‍ക്ക് തെല്ലും അമ്പരപ്പില്ല. 2016ല്‍ ധോണി പയറ്റിയ അതെ അടവായിരുന്നു റാഷിദില്‍ നിന്ന് 2019ല്‍ സംഭവിച്ചത്.

നോക്കാനൊന്നുമില്ല, ഈ സീന്‍ ഒക്കെ ധോണി പണ്ടെ വിട്ടതാ... 

ഇംഗ്ലണ്ടും പാകിസ്താനും തമ്മിലെ പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ ആദില്‍ റാഷിദ് പാകിസ്താന്റെ ബാബര്‍ അസമിനെ റണ്‍ഔട്ടിലൂടെ പുറത്താക്കിയ രീതിയില്‍ അമ്പരന്നിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് പ്രേമികള്‍. പക്ഷേ ആ റണ്‍ ഔട്ടില്‍ ഇന്ത്യക്കാര്‍ക്ക് തെല്ലും അമ്പരപ്പില്ല. 2016ല്‍ ധോണി പയറ്റിയ അതെ അടവായിരുന്നു റാഷിദില്‍ നിന്ന് 2019ല്‍ സംഭവിച്ചത്.

ഇല്ലാത്ത റണ്‍സിന് വേണ്ടി ഓടിയ ബാബര്‍ അസമിന് അര്‍ഹിച്ച സെഞ്ച്വറിയും നഷ്ടമായി. നായകന്‍ സര്‍ഫ്രാസിന്റെ ഫ്ളിക്കില്‍ പന്ത് ലെഗ് സൈഡിലോട്ട് പോയി. എന്നാല്‍ നോണ്‍ സ്‌ട്രൈക്കിലുള്ള ബാബര്‍ ഓടിയെങ്കിലും വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ അതിവേഗത്തില്‍ പന്ത് കൈപ്പിടിയിലൊതുക്കിയതോടെ സര്‍ഫ്രാസ് ഓട്ടത്തില്‍ നിന്ന് പിന്‍വലിഞ്ഞു. അതോടെ ബാബര്‍ അസം തിരിച്ചോടി. എന്നാല്‍ ബട്ട്‌ലര്‍ പന്ത് നോണ്‍ സ്‌ട്രൈക്കിലെ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞെങ്കിലും സ്റ്റമ്പില്‍ കൊണ്ടില്ല.

ഈ സമയം വിക്കറ്റിന് പിന്നില്‍ നിന്നിരുന്ന റാഷിദ് പന്ത് പിടിച്ചു. തിരിഞ്ഞു നിന്നിരുന്ന താരം സ്റ്റമ്പില്‍ കൊള്ളിക്കുകയും ചെയ്തു. മൂന്നാം അമ്പയറുടെ പരിശോധനയില്‍ സ്റ്റമ്പ് ഇളകുമ്പോള്‍ അസം പുറത്തും. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയിലായിരുന്നു ധോണിയുടെ ഇത്തരത്തിലുള്ള മാസ്മരിക റണ്‍ഔട്ട്.

റാഷിദിന്റെ ഈ റണ്‍ ഔട്ടില്‍ അത്ഭുതം രേഖപ്പെടുത്തി ഇംഗ്ലണ്ട് അവരുടെ ഔദ്യോഗിക അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തു. നിങ്ങള്‍ ചെയ്യുന്ന പണി നിര്‍ത്തി ഈ നീക്കമൊന്ന് കാണൂ എന്ന അടിക്കുറിപ്പിലായിരുന്നു ട്വീറ്റ്. ഇതിന് താഴെയാണ് ഇന്ത്യന്‍ ആരാധകര്‍ ധോണി ഈ സീന്‍ പണ്ടെ വിട്ടതാണെന്ന് ഓര്‍മിപ്പിച്ചത്. അതിന്റെ വീഡിയോയും ചിത്രങ്ങളും ആരാധകര്‍ പങ്കുവെക്കുകയും ചെയ്തു.