LiveTV

Live

Cricket

ഇതെന്ത് കഥ; പന്തല്ല, ബാറ്റാണ് സ്റ്റമ്പിന് കൊണ്ടത്, ആഘോഷമാക്കി ട്രോളന്മാര്‍  

ഒരു ഫാസ്റ്റ് ബൗളറെ ഇങ്ങനെ ക്രീസില്‍ നിന്ന് പിന്നോട്ടിറങ്ങി കട്ട് ചെയ്യാന്‍ ശ്രമിച്ചത് ഒരു മുതിര്‍ന്ന താരത്തിന് ചേര്‍ന്ന ശൈലിയല്ലെന്നാണ് വിമര്‍ശനം.

ഇതെന്ത് കഥ; പന്തല്ല, ബാറ്റാണ് സ്റ്റമ്പിന് കൊണ്ടത്, ആഘോഷമാക്കി ട്രോളന്മാര്‍  

ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പാകിസ്താന്റെ ഷുഹൈബ് മാലിക് ഹിറ്റ് വിക്കറ്റിലൂടെ പുറത്തായതാണ് ഇപ്പോള്‍ ട്രോളന്മാരുടെ ഇഷ്ടവിഷയം. 47ാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ ഡെലിവറിയില്‍ ഓഫ്സൈഡിലൂടെ കട്ട് ചെയ്യാന്‍ ശ്രമിച്ച മാലിക്കിന് പിഴക്കുകയായിരുന്നു.

പന്ത് ഹിറ്റ് ചെയ്യുന്നതിന് പകരം, സ്റ്റമ്പാണ് മാലിക് തന്റെ ബാറ്റുകൊണ്ട് ഇളക്കിയത്. മത്സരത്തില്‍ 41 റണ്‍സാണ് താരം നേടിയത്. 26 പന്തുകളില്‍ നിന്ന് നാല് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു മാലികിന്റെ ഇന്നിങ്‌സ്. മത്സരത്തില്‍ പാകിസ്താന്‍ തോല്‍ക്കുകയും ചെയ്തു. മൂന്ന് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 341 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 49.3 ഓവറില്‍ മറികടക്കുകയായിരുന്നു.

ഒരു ഫാസ്റ്റ് ബൗളറെ ഇങ്ങനെ ക്രീസില്‍ നിന്ന് പിന്നോട്ടിറങ്ങി കട്ട് ചെയ്യാന്‍ ശ്രമിച്ചത് ഒരു മുതിര്‍ന്ന താരത്തിന് ചേര്‍ന്ന ശൈലിയല്ലെന്നാണ് വിമര്‍ശനം.