LiveTV

Live

Cricket

ലോകകപ്പ് ക്രിക്കറ്റ്: പാകിസ്താന്‍ ടീമിലേക്ക് ആമിറും

നേരത്തെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആമിറിനെ ഉള്‍പ്പെടുത്തിയില്ലായിരുന്നു. ഫോം ഇല്ല എന്നതായിരുന്നു ആമിറിനെ ഒഴിവാക്കാനുള്ള കാരണം.

ലോകകപ്പ് ക്രിക്കറ്റ്: പാകിസ്താന്‍ ടീമിലേക്ക് ആമിറും

പാകിസ്താന്റെ ലോകകപ്പ് ടീമില്‍ ഇടംകയ്യന്‍ പേസര്‍ മുഹമ്മദ് ആമിറിനെയും ഉള്‍പ്പെടുത്തി. നേരത്തെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആമിറിനെ ഉള്‍പ്പെടുത്തിയില്ലായിരുന്നു. ഫോം ഇല്ല എന്നതായിരുന്നു ആമിറിനെ ഒഴിവാക്കാനുള്ള കാരണം. അതേസമയം ആമിര്‍ ഇപ്പോള്‍ ചിക്കന്‍ പോക്‌സ് ബാധിച്ച് ചികിത്സയിലാണ്.

ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവും എന്നാണ് നായകന്‍ സര്‍ഫ്രാസ് അഹമ്മദും മുഖ്യപരിശീലകന്‍ മിക്കി ആര്‍തറും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ പാകിസ്തന്റെ പേസര്‍മാര്‍ നന്നായി 'തല്ലുവാങ്ങുന്നത്' സെലക്ടര്‍മാരെ മാറ്റി ചിന്തിപ്പിക്കുകയായിരുന്നു. 300 റണ്‍സിന് മേലെയാണ് മൂന്ന് ഏകദിനങ്ങളിലും പാക് ബൌളര്‍മാര്‍ വിട്ടുകൊടുത്തത്.

കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആമിര്‍ മികച്ച ഫോമിലായിരുന്നു. ഇന്ത്യയെ പരാജയപ്പെടുത്തിയ ഫൈനലില്‍ പാകിസ്താന് ജയം നേടിക്കൊടുക്കുന്നതില്‍ ആമിറിന്റെ ആദ്യ ഓവറുകള്‍ നിര്‍ണായകമായിരുന്നു. ലോകകപ്പ് ക്രിക്കറ്റും ഇംഗ്ലണ്ടിലാണ് എന്നത് കൂടി കണക്കിലെടുത്താണ് ആമിറിനെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.