LiveTV

Live

Cricket

ഇംഗ്ലണ്ടില്‍ 50 ഓവറില്‍ 500 റണ്‍ ആര് നേടും

കഴിഞ്ഞ ആഴ്ച്ച നടന്ന ലോകകപ്പ് മുന്നൊരുക്ക യോഗത്തില്‍ ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി 500 എന്ന സ്‌കോര്‍ കാര്‍ഡ് കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ്...

ഇംഗ്ലണ്ടില്‍ 50 ഓവറില്‍ 500 റണ്‍ ആര് നേടും

ഏകദിന ക്രിക്കറ്റില്‍ 500 റണ്‍സ് ഒരു ടീം നേടുകയെന്നത് പത്ത് വര്‍ഷം മുമ്പ് അസാധ്യമെന്ന് തോന്നിച്ചിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. വരുന്ന ഇംഗ്ലണ്ട് ലോകകപ്പില്‍ 500 എന്ന റണ്‍ കടമ്പയും ഏതെങ്കിലും ടീം മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റണ്ണൊഴുകുന്ന പിച്ചുകളും ചെറിയ മൈതാനങ്ങളും ഇംഗ്ലീഷ് ലോകകപ്പിനെ ബാറ്റ്‌സ്മാന്മാരുടെ പറുദീസയാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

കാണികളുയര്‍ത്തുന്ന സ്‌കോര്‍ കാര്‍ഡുകള്‍ ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങളില്‍ സ്ഥിരമായി കണ്ടുവരാറുണ്ട്. സിക്‌സിനും ഫോറിനും പുറമേ 100, 200, 300, 400 തുടങ്ങിയ സ്‌കോറുകളും കാര്‍ഡുകളായി ഉയരാറുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി 400 വരെയുള്ള സ്‌കോര്‍കാര്‍ഡാണ് ലോകകപ്പ് അധികൃതര്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച നടന്ന ലോകകപ്പ് മുന്നൊരുക്ക യോഗത്തില്‍ ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി 500 എന്ന സ്‌കോര്‍ കാര്‍ഡ് കൂടി ഡിസൈന്‍ ചെയ്ത് പ്രിന്റ് എടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടില്‍ 50 ഓവറില്‍ 500 റണ്‍ ആര് നേടും

ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റിംങ് ലൈനപ്പുകളിലൊന്ന് ആതിഥേയരായ ഇംഗ്ലണ്ടിന്റേതാണ്. 500 റണ്‍സിനോട് ഏറ്റവും അടുത്തെത്തിയതും അവര്‍ തന്നെ. കഴിഞ്ഞ വര്‍ഷം ആസ്‌ത്രേലിയക്കെതിരെ 6ന് 481 റണ്‍സാണ് അവര്‍ സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. മൂന്ന് സിക്‌സറുകള്‍ മാത്രം അകലെയായിരുന്നു 500 റണ്‍സ് എന്ന വിജയലക്ഷ്യം.

ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന പാകിസ്താന്‍ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലും റണ്ണൊഴുകുകയാണ്. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് 3ന് 373 റണ്‍സാണടിച്ചത്. മറുപടിക്കിറങ്ങിയ പാകിസ്താന്‍ 361 റണ്‍ വരെ നേടിക്കൊണ്ട് ഞെട്ടിച്ചു. മൂന്നാം ഏകദിനത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 9ന് 358 എന്ന സ്‌കോര്‍ ഇംഗ്ലണ്ട് മറികടക്കുകയും ചെയ്തു. അതും അഞ്ച് ഓവറുകള്‍ ബാക്കി നില്‍ക്കെ. 350 റണ്‍ എന്നത് ഇംഗ്ലണ്ടില്‍ ഏത് ടീമിനും പൊരുതി നോക്കാവുന്ന സ്‌കോറാണെന്നതാണ് ഇത് തെളിയിക്കുന്നത്.