LiveTV

Live

Cricket

ഇല്ലാ കഥ പറയല്ലെ.... ധോണിയെക്കുറിച്ച് അങ്ങനെയല്ല പറഞ്ഞത്, ഒടുവില്‍ കുല്‍ദീപിന്റെ ട്വിസ്റ്റ് 

ധോണിയുടെ ടിപ്‌സുകള്‍ തനിക്കെന്നല്ല ടീമിനൊന്നാകെ മൂല്യമേറിയതാണെന്ന് കുല്‍ദീപ് വിശദീകരിക്കുന്നു.

ഇല്ലാ കഥ പറയല്ലെ.... ധോണിയെക്കുറിച്ച് അങ്ങനെയല്ല പറഞ്ഞത്, ഒടുവില്‍ കുല്‍ദീപിന്റെ ട്വിസ്റ്റ് 

ധോണിയുടെ ടിപ്‌സുകളും തെറ്റാറുണ്ടെന്ന കുല്‍ദീപ് യാദവിന്റെ പ്രസ്താവന ചില കോണുകളില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി അഭിപ്രായങ്ങളും പരന്നതോടെ ധോണിയുടെ ആരാധകര്‍ താരത്തിന് എതിരായിരുന്നു. ഇപ്പോഴിതാ ഇല്ലാക്കഥകള്‍ പറയുന്നതിനെതിരെ കുല്‍ദീപ് തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

ധോണിയുടെ ടിപ്‌സുകള്‍ തനിക്കെന്നല്ല ടീമിനൊന്നാകെ മൂല്യമേറിയതാണെന്ന് കുല്‍ദീപ് വിശദീകരിക്കുന്നു. ധോണി മുതിര്‍ന്ന താരമാണ്, അദ്ദേഹത്തിന്റെ ടിപ്‌സുകള്‍ വിലമതിക്കാനാവാത്തതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല, വിക്കറ്റിന് പിന്നിലെ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഞങ്ങളെപ്പോലുള്ളവരുടെ ജോലിഭാരം കുറക്കുന്നതാണെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു. അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിലാണ് ചിലര്‍ക്ക് താല്‍പര്യം, ധോണിയുടെ ടിപ്‌സുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞതായി പരക്കുന്ന വാര്‍ത്തകളെക്കുറിച്ച് എനിക്കൊരു ധാരണയുമില്ലെന്നും കുല്‍ദീപ് പറയുന്നു.

കരിയറില്‍ എപ്പോഴെങ്കിലും ധോണി നല്‍കിയ ടിപ്‌സില്‍ വിശ്വാസമില്ലാതെ ധോണിയെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കുല്‍ദീപിന്റെ മറുപടി. ധോണിക്ക് തെറ്റിപ്പോയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ നമുക്കത് അദ്ദേഹത്തിനോട് പറയാനാവില്ല.

ധോണി അധികം സംസാരിക്കാറില്ല. എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് ഓവറിന് ഇടയില്‍ പറയുമ്പോള്‍ മാത്രമാണ് ധോണി സംസാരിക്കുന്നതെന്നുമായിരുന്നു കുല്‍ദീപ് പറഞ്ഞത്. സീറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് ചടങ്ങിലാണ് കുല്‍ദീപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.