LiveTV

Live

Cricket

പ്രതിഭയില്‍ പാണ്ഡ്യയുടെ ഏഴയലത്തെത്തില്ല മറ്റ് ഇന്ത്യന്‍ താരങ്ങളെന്ന് സെവാഗ് 

കുറഞ്ഞകാലംകൊണ്ട് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കാന്‍ സാധിക്കാത്ത നിലയിലേക്ക് പാണ്ഡ്യ മാറിയെന്നും സെവാഗ്

പ്രതിഭയില്‍ പാണ്ഡ്യയുടെ ഏഴയലത്തെത്തില്ല മറ്റ് ഇന്ത്യന്‍ താരങ്ങളെന്ന് സെവാഗ് 

ഇന്ത്യയുടെ ക്രിക്കറ്റ് ടീമിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ഹാര്‍ദിക് പാണ്ഡ്യയെന്ന് മുന്‍ ഓപണര്‍ വീരേന്ദ്ര സെവാഗ്. cricbuzz.comന് നല്‍കിയ അഭിമുഖത്തിനിടെയാണ് സെവാഗ് പാണ്ഡ്യയെ വാനോളം പുകഴ്ത്തിയത്. കുറഞ്ഞകാലംകൊണ്ട് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കാന്‍ സാധിക്കാത്ത നിലയിലേക്ക് പാണ്ഡ്യ മാറിയെന്നും സെവാഗ് പറയുന്നു.

ഏറ്റവും ഒടുവിലായി മുംബൈ ഇന്ത്യന്‍സിന് നാലാം ഐ.പി.എല്‍ കിരീടം നേടിക്കൊടുത്തതിലും ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഇകഴിഞ്ഞ സീസണില്‍ 15 ഇന്നിംങ്‌സുകളില്‍ നിന്നും 402 റണ്ണാണ് താരം അടിച്ചുകൂട്ടിയത്. 191.42 റണ്‍സ് നിരക്കിലായിരുന്നു പ്രഹരം. 91 റണ്‍സാണ് പാണ്ഡ്യ നേടിയ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

പ്രതിഭയില്‍ പാണ്ഡ്യയുടെ ഏഴയലത്തെത്തില്ല മറ്റ് ഇന്ത്യന്‍ താരങ്ങളെന്ന് സെവാഗ് 

ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രതിഭയുടെ അടുത്തെങ്ങും മറ്റു കളിക്കാരാരും എത്തില്ല. പാണ്ഡ്യയുടെ കഴിവിന്റെ പരിസരത്തുവരുന്ന ഏതെങ്കിലും കളിക്കാരന്‍ ഇന്ത്യന്‍ നിരയിലുണ്ടായിരുന്നെങ്കില്‍ ആദ്യം പാണ്ഡ്യ ടീമില്‍ നിന്നേ പുറത്താകുമായിരുന്നു. അത്രയും പ്രതികൂലമായ സാഹചര്യത്തില്‍ നിന്നാണ് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയതെന്നും സെവാഗ് ഓര്‍മ്മിപ്പിക്കുന്നു.

'കോഫി വിത്ത് കരണ്‍' ടോക് ഷോക്കിടെ കെ.എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ബി.സി.സി.ഐ ഇരു താരങ്ങളേയും വിലക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ഇക്കാര്യമാണ് സെവാഗ് സൂചിപ്പിച്ചത്. ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യ അംഗമാണ്.