LiveTV

Live

Cricket

ലോകകപ്പ് സന്നാഹം ശക്തമാക്കാന്‍ ടീം ഇന്ത്യ

ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ രണ്ട് സന്നാഹ മത്സരങ്ങളാണ് ഇന്ത്യ കളിക്കുക...

ലോകകപ്പ് സന്നാഹം ശക്തമാക്കാന്‍ ടീം ഇന്ത്യ

ഏകദിന ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം. ഐ.പി.എല്‍ തിരക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ അടുത്തിടെ കഴിഞ്ഞിരുന്നില്ല. ഇത് മറികടക്കുകയും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയുമാണ് സന്നാഹ മത്സരങ്ങള്‍കൊണ്ട് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.

വരുന്ന 24 മുതലാണ് ഇംഗ്ലണ്ടില്‍ സന്നാഹ മത്സരങ്ങള്‍ക്കു തുടക്കമാവുക. ഇന്ത്യയുടെ ആദ്യ മത്സരം 25ന് ലണ്ടന്‍ കെന്നിങ്ടന്‍ ഓവലില്‍ ന്യൂസിലന്‍ഡിനെതിരെയാണ്. 28ന് കാര്‍ഡിഫില്‍ ബംഗ്ലദേശിനേയും ഇന്ത്യ നേരിടും. ഇരുമത്സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം സംപ്രേഷണം ചെയ്യും.