LiveTV

Live

Cricket

‘ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ വിജയ് ശങ്കറിന് പകരം റായിഡുവിനെ ടീമിലെടുത്തേനെ’ മുന്‍ ഇന്ത്യന്‍ താരം

ഇതിനൊപ്പം ഇന്ത്യന്‍ ടീമിലുള്ള തന്‍റെ വിശ്വാസവും പ്രതീക്ഷയും സയിദ് കിര്‍മ്മാണി പങ്കുവെച്ചു

‘ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ വിജയ് ശങ്കറിന് പകരം റായിഡുവിനെ ടീമിലെടുത്തേനെ’ മുന്‍ ഇന്ത്യന്‍ താരം

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും 1983ലെ ലോകകപ്പ് ടീം അംഗവുമായ സയിദ് കിര്‍മാണി ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ താന്‍ എങ്ങനെ നോക്കി കാണുന്നു എന്ന് പങ്കുവെക്കുകയാണ്. കിര്‍മാണിയുടെ അഭിപ്രായത്തില്‍ വിജയ് ശങ്കറിന് പകരം ടീമില്‍ അമ്പാട്ടി റായിഡുവായിരുന്നു സ്ഥാനം നേടേണ്ടിയിരുന്നത്. ഇന്ത്യക്കായി നാലാം നമ്പറില്‍ കേദാര്‍ ജാദവിനെ തന്നെയാണ് താനും നോക്കി കാണുന്നതെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റ സാഹചര്യത്തില്‍ ശങ്കറിന് പകരം ടീമില്‍ റായിഡു ഇടം നേടണമെന്നാണ് കിര്‍മാണി അഭിപ്രായപ്പെടുന്നത്. കളിക്കിടെ തോളില്‍ പറ്റിയ പരിക്കുമൂലം ജാദവിന്‍റെ ലോകകപ്പ് സാധ്യതകള്‍ ചോദ്യചിഹ്നത്തിന്‍റെ മുനമ്പിലായിരുന്നു.

ഞാന്‍ ഒരിക്കലും വിജയ് ശങ്കറിനെ നാലാം നമ്പറില്‍ കളിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. കേദാര്‍ ജാദവ് ഉള്ളിടത്തോളം കാലം അദ്ദേഹത്തെയും ഇല്ലാത്ത പക്ഷം റായിഡുവും ആയിരിക്കും എന്‍റെ ചോയ്സ്. കിര്‍മ്മാണി പറയുന്നു. ഇതിനൊപ്പം ഇന്ത്യന്‍ ടീമിലുള്ള തന്‍റെ വിശ്വാസവും പ്രതീക്ഷയും സയിദ് കിര്‍മ്മാണി പങ്കുവെച്ചു.