LiveTV

Live

Cricket

ഐ.പി.എല്‍ അടുത്ത സീസണിലുണ്ടാവുമോ? ധോണിയുടെ മറുപടി

ചെന്നൈയുടേയും ധോണിയുടേയും ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഐ.പി.എല്‍ അടുത്ത സീസണിലുണ്ടാവുമോ?   ധോണിയുടെ മറുപടി

ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ദിനേനെയാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഓരോ ടൂര്‍ണമെന്റ് കഴിയുംതോറും താരത്തിന്റെ അവസാന മത്സരമാകുമെന്നാണ് പറയപ്പെടാറ്. ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുമെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും ധോണി മനസ് തുറന്നിട്ടില്ല. അതേസമയം ധോണിയുടെ അവസാന ഐ.പിഎല്ലാണോ ഇക്കഴിഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാരം.

എന്നാല്‍ വിരമിക്കല്‍ വാര്‍ത്തകളോട് ധോണിയുടെ മറുപടിയും എത്തി. അടുത്ത സീസണില്‍ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ‘പറ്റുമെന്നാണ് പ്രതീക്ഷ’ എന്നാണ് ധോണി പ്രതികരിച്ചത്. ചെന്നൈയുടേയും ധോണിയുടേയും ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മത്സര ശേഷമായിരുന്നു ധോണിയുടെ പ്രതികരണം.

ആവേശം അവസാന ഓവര്‍ വരേയെത്തിയ മത്സരത്തില്‍ അവസാന പന്തിലായിരുന്നു മുംബൈയോട് ചെന്നൈ തോറ്റത്. ലസിത് മലിംഗ എറിഞ്ഞ അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന പന്ത് വിക്കറ്റിന് മുന്നില്‍ കുരുക്കി മലിംഗ കിരീടം മുംബൈക്ക് നേടിക്കൊടുക്കുകയായിരുന്നു.