LiveTV

Live

Cricket

തകര്‍ത്താടി ജോസ് ബട്ട്‌ലര്‍; ഇംഗ്ലണ്ടിന് ജയം 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373. ജേസണ്‍ റോയ്(87) ജോണി ബെയര്‍‌സ്റ്റോ(51) ഓയിന്‍ മോര്‍ഗന്‍(71) ജോ റൂട്ട്(40)എന്നിവരും തിളങ്ങി

തകര്‍ത്താടി ജോസ് ബട്ട്‌ലര്‍;   ഇംഗ്ലണ്ടിന് ജയം 

ഐ.പി.എല്‍ ആവേശം ഏകദിന ഫോര്‍മാറ്റിലേക്കും പകര്‍ന്ന് ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍. പാകിസ്താനെതിരായ മത്സരത്തില്‍ 50 പന്തില്‍ നിന്നാണ് ബട്ട്‌ലര്‍ സെഞ്ച്വറി തികച്ചത്. മത്സരത്തില്‍ 55 പന്തില്‍ 110 റണ്‍സ് നേടിയ താരത്തെ പുറത്താക്കാനും കഴിഞ്ഞില്ല. ഒമ്പത് സിക്‌സറുകളും ആറ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ബട്ട്‌ലറുടെ ഇന്നിങ്‌സ്. താരത്തിന്റെ എട്ടാം സെഞ്ച്വറിയും വേഗതയേറിയ രണ്ടാം സെഞ്ച്വറിയുമാണിത്.

മത്സരത്തില്‍ പാകിസ്താനെതിരെ 12 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവും ഇംഗ്ലണ്ട് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 എന്ന കൂറ്റന്‍ സ്കോര്‍. ജേസണ്‍ റോയ്(87) ജോണി ബെയര്‍‌സ്റ്റോ(51) ഓയിന്‍ മോര്‍ഗന്‍(71) ജോ റൂട്ട്(40)എന്നിവരും തിളങ്ങി. എന്നാല്‍ മറുപടി ബാറ്റിങില്‍ പാകിസ്താന് ഫഖര്‍ സമാനിലൂടെ(106 പന്തില്‍ 138) ആഞ്ഞുപിടിച്ചെങ്കിലും 12 റണ്‍സ് അകലെ പോരാട്ടം അവസാനിച്ചു. വന്നപാടെ അടിതുടങ്ങിയ ബട്ട്‌ലറുടെ ഇന്നിങ്‌സായിരുന്നു മത്സരത്തിലെ പ്രത്യേകത.

36ാം ഓവറിലാണ് ബട്ട്‌ലര്‍ ക്രീസിലെത്തുന്നത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്‌സര്‍. പിന്നാലെ പാകിസ്താന്‍ ബൗളര്‍മാര്‍ അടികൊണ്ട് വലഞ്ഞു. 33 പന്തില്‍ നിന്നാണ് ബട്ട്‌ലര്‍ അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയത്. പിന്നെ അടുത്ത 17 പന്തുകളില്‍ അടുത്ത ഫിഫ്റ്റിയും! മത്സരം വീക്ഷിക്കാന്‍ ബട്ട്‌ലറുടെ ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു.