LiveTV

Live

Cricket

ചേസിങിലും റെക്കോര്‍ഡിട്ട് വെസ്റ്റ്ഇന്‍ഡീസ്; അയര്‍ലാന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം 

അയര്‍ലാന്‍ഡ് ഉയര്‍ത്തിയ 328 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അതും രണ്ടും ഓവറും ഒരു പന്തും ബാക്കിവെച്ച്.

ചേസിങിലും റെക്കോര്‍ഡിട്ട് വെസ്റ്റ്ഇന്‍ഡീസ്;  അയര്‍ലാന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം 

വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച് വെസ്റ്റ്ഇന്‍ഡീസ്. അയര്‍ലാന്‍ഡിനെതിരായ മത്സരത്തിലാണ് വിന്‍ഡീസ് റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്. അയര്‍ലാന്‍ഡ് ഉയര്‍ത്തിയ 328 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അതും രണ്ടും ഓവറും ഒരു പന്തും ബാക്കിവെച്ച്.

വിന്‍ഡീസിനിതൊരു റെക്കോര്‍ഡ് നേട്ടമാണ്. അവരുടെ ഏറ്റവും വലിയ ചേസിങ് വിജയമാണിത്. സെഞ്ച്വറി നേടിയ ഓപ്പണര്‍ സുനില്‍ ആംബ്രിസിന്റെ ബാറ്റിങാണ് വിന്‍ഡീസിന് ജയം എളുപ്പമാക്കിയത്. 126 പന്തില്‍ നിന്ന് 19 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ആബ്രിസിന്റെ ഇന്നിങ്‌സ്. റോസ്റ്റന്‍ ചേസ്(46)ജൊനാഥന്‍ കാര്‍ട്ടര്‍(43) നായകന്‍ ജേസണ്‍ ഹോള്‍ഡര്‍(36) എന്നിവര്‍ പിന്തുണകൊടുത്തു.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡിനായി ആന്‍ഡ്രേ ബാല്‍ബിര്‍നി(135)യാണ് തിളങ്ങിയത്. മുതിര്‍ന്ന താരങ്ങളായ പോള്‍ സ്റ്റര്‍ലിങും(77) കെവിന്‍ ഒബ്രിയനും(63) മികവ് പുറത്തെടുത്തതോടെ സകോര്‍ 320 കടക്കുകയായിരുന്നു. ഇതോടെ അയര്‍ലാന്‍ഡും ബംഗ്ലാദേശും വിന്‍ഡീസും തമ്മില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി വിന്‍ഡീസ് തലപ്പത്ത് എത്തി.