LiveTV

Live

Cricket

‘തന്ത്രങ്ങള്‍ മെനയുന്നതില്‍ ഇന്നും ധോണി തന്നെ കിങ്’

റിഷഭ് പന്തിനെ പുറത്തിരുത്തിയതിനെ മോശം കാര്യമായി കാണേണ്ടതല്ലെന്നും ബാനർജി പറഞ്ഞു

‘തന്ത്രങ്ങള്‍ മെനയുന്നതില്‍ ഇന്നും ധോണി തന്നെ കിങ്’

ലോകകപ്പിനുള്ള ഇന്ത്യയുടെ യുവ നിരക്ക് എന്തുകൊണ്ടും ആശ്വാസകരമായിരിക്കും ടീമിലെ ധോണിയുടെ സാന്നിധ്യമെന്ന് മുൻ പരിശീലകൻ കേശവ് ബാനർജി. മത്സരത്തിന്റെ ടാക്ടിക്കിസിൽ‌ കോഹ്‍ലിക്കില്ലാത്ത സാമർഥ്യം ധോണിക്കുണ്ടെന്ന് പറഞ്ഞ ബാനർജി, കോഹ്‍ലിക്കൊപ്പം ടീമിനെ നയിക്കാൻ ധോണി കൂടി ചേരുന്നത് മത്സരത്തിന്റെ ഗതി അനുകൂലമാക്കാൻ‌ സഹായിക്കുമെന്നും പറഞ്ഞു.

മത്സരത്തെ വിലയിരുത്തുന്നതിലും തന്ത്രങ്ങള്‍ മെനയുന്നതിലും ഇന്നും ധോണിയെ വെല്ലാൻ ടീമിൽ ആരുമില്ലെന്ന് ബാനർജി പറയുന്നു. ക്യാപ്റ്റന് മികച്ച പങ്കാളിയായിരിക്കും മഹിയെന്നതിൽ സംശയമില്ല. ധോണിയുടെ ബാറ്റിംഗ് പൊസിഷനിൽ ഇന്നും സംസാരം നടക്കുന്നുണ്ടെന്ന് പറഞ്ഞ കേശവ് ബാനർജി, എപ്പോഴും ഒരു ഫിനിഷറായി മാത്രം ധോണിയെ ഇറക്കുന്നത് നല്ലതല്ലെന്നും കൂട്ടിച്ചേർത്തു.

‘തന്ത്രങ്ങള്‍ മെനയുന്നതില്‍ ഇന്നും ധോണി തന്നെ കിങ്’

ആറിലും ഏഴിലും ഇറക്കുന്നതിന് പകരം, നാലാം പൊസിഷനിലേക്ക് ധോണിയെ പരിഗണിക്കണമെന്നും ബാനർ‍‍ജി പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ടീമിന്റെ കാര്യം വിശാലമായി നോക്കിക്കണ്ട് ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിഷഭ് പന്തിനെ പുറത്തിരുത്തിയതിനെ മോശം കാര്യമായി കാണേണ്ടതല്ലെന്നും ബാനർജി പറഞ്ഞു. പന്തിന് ഇപ്പോൾ അവസരം നൽകുന്നത് വളരെ നേരത്തെ ആയിപ്പോകും. ഇപ്പോൾ തന്നെ മികച്ച ബെഞ്ച് സ്ട്രെങ്ത് ടീമിനുണ്ടെന്ന് പറഞ്ഞ കേശവ് ബാനർജി പന്തിന് അവസരങ്ങൾ ബാക്കി കിടക്കുകയാണെന്നും പറഞ്ഞു.