LiveTV

Live

Cricket

ആ കിരീടം നീലപ്പടക്ക് കെെപ്പിടിയിലൊതുക്കിയേ തീരൂ

ലോകചാമ്പ്യന്‍മാരുടെ പകിട്ടുമായി 2015-ലെ ലോകകപ്പിലെത്തിയ ഇന്ത്യയുടെ മുന്നേറ്റം സെമിയില്‍ അവസാനിച്ചിരുന്നു

ആ കിരീടം നീലപ്പടക്ക് കെെപ്പിടിയിലൊതുക്കിയേ തീരൂ

ഇത്തവണ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറുന്ന ഇന്ത്യക്ക് കപ്പില്‍ കുറഞ്ഞതൊന്നും മുന്നിലില്ല. നിലവിലെ ലോകത്തുള്ള ശക്തമായ ടീമുമായാണ് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്.

ലോകചാമ്പ്യന്‍മാരുടെ പകിട്ടുമായി 2015-ലെ ലോകകപ്പിലെത്തിയ ഇന്ത്യയുടെ മുന്നേറ്റം സെമിയില്‍ അവസാനിച്ചിരുന്നു. ആസ്ത്രേലിയയോട് 95 റണ്‍സിനായിരുന്നു ധോണിയുടേയും സംഘത്തിന്റേയും തോല്‍വി. സെമി വരെ ഒറ്റ മത്സരം പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം.

ആ കിരീടം നീലപ്പടക്ക് കെെപ്പിടിയിലൊതുക്കിയേ തീരൂ

വാങ്കെഡെയിലുയര്‍ത്തിയ കിരീടം സിഡ്നിയില്‍ ഇന്ത്യ കൈവിട്ടു. സെമി വരെ ഇന്ത്യ നടത്തിയ കുതിപ്പ് കങ്കാരുക്കള്‍ക്ക് മുന്നില്‍ അവസാനിക്കുകയാണുണ്ടായത്. ഇന്ത്യക്കെതിരെ 95 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കിയ ആസ്ത്രേലിയ കിരീടവും കൊണ്ടാണ് അന്ന് മടങ്ങിയത്.

പാകിസ്താനെ 76 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ സെമി വരെയെത്തിയത് ഒറ്റ മത്സരം പോലും തോല്‍ക്കാതെ. സൌത്ത് ആഫ്രിക്കയും യു.എ.ഇയും വെസ്റ്റ് ഇന്‍ഡീസും സിംബാബ്‍വെയുമെല്ലാം ഇന്ത്യയുടെ മുന്നേറ്റത്തിന് മുന്നില്‍ വീണു.

ആ കിരീടം നീലപ്പടക്ക് കെെപ്പിടിയിലൊതുക്കിയേ തീരൂ

ഗ്രൂപ്പ് ചാമ്പ്യന്‍മാരായെത്തിയ ഇന്ത്യക്ക് ക്വാര്‍ട്ടറില്‍ എതിരാളിയായി ബംഗ്ലാദേശ് വന്നു. ഇന്ത്യയുടെ 307 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 228-ലൊതുങ്ങിയതോടെ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു.

തുടര്‍ന്ന് അങ്കത്തിനിറങ്ങിയത് ഒസീസിനെതിരെ. ടോസ് നേടിയ ആസ്ത്രേലിയക്കായി സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി. ആരോണ്‍ ഫിഞ്ചിന്റെ 81 റണ്‍സ്. 329 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയത് 65 റണ്‍സെടുത്ത നായകന്‍ മഹേന്ദ്ര സിങ് ധോണി മാത്രം. ശിഖര്‍ ധവാന്‍ 45ഉം രോഹിത് ശര്‍മ 34ഉം വിരാട് കോഹ്‍ലി ഒരു റണ്‍സുമെടുത്ത് മടങ്ങി. ഫലമോ, ആസ്ത്രേലിയക്ക് 95 റണ്‍സിന്റെ ആധികാരിക ജയവും.

ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഫൈനലില്‍ ഇറങ്ങിയ ആസ്ത്രേലിയ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് കിരീടം തിരിച്ചുപിടിക്കുകയും ചെയ്തു.