LiveTV

Live

Cricket

ഡൽഹിയെ പിടിച്ച് കെട്ടി ചെന്നെെ

ഫീൽഡിം​ഗ് തെരഞ്ഞെടുക്കാനുള്ള നായകൻ ധോണിയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു ചെന്നെെ ബൗളർമാരുടെ പ്രകടനം

ഡൽഹിയെ പിടിച്ച് കെട്ടി ചെന്നെെ

ചെന്നെെക്കെതിരായ ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ തുടക്കം പിഴച്ച് ഡൽഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത ഓവറിൽ 9 വിക്കറ്റിന് 147 റൺസ് എടുത്തു. ചെന്നെെക്കായി രവീന്ദ്ര ജഡേജ, ഹർഭജൻ സിങ്, ബ്രാവോ, ദീപക് ചഹാർ എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.

വെെ.എസ്.ആര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഫീൽഡിംഗ് തെരഞ്ഞെടുക്കാനുള്ള നായകൻ ധോണിയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു ചെന്നെെ ബൗളർമാരുടെ പ്രകടനം. 25 പന്തിൽ നിന്നും 38 റൺസെടുത്ത റിഷഭ് പന്താണ് ഡൽഹിയുടെ ടോപ് സ്കോറർ. കോളിൻ മൺറോ 27 റൺസെടുത്ത് പുറത്തായി.

അഞ്ച് റൺസെടുക്കുന്നതിനിടെ ഓപ്പണർ പൃഥ്വി ഷായെ എൽ.ബി.ഡബ്ലുവിന് മുന്നിൽ കുരുക്കി ദീപക് ചഹാർ ചെന്നെെക്ക് ആദ്യ ബ്രേക് ത്രൂ നൽകി. തുടർന്ന് കൃത്യമായ ഇടവേളകളി‍ൽ ഡ‍ൽഹിക്ക് വിക്കറ്റുകൾ നഷ്ടമായി കൊണ്ടിരുന്നു. ശിഖർ ധവാൻ (14 പന്തിൽ 18 റൺസ്) ശ്രേയസ് അയ്യർ (18 പന്തിൽ നിന്ന് 13 റൺസ്), റൂഥർഫോർഡ് (12 പന്തിൽ 10 റൺസ്) കീമോ പൗൾ (7 പന്തിൽ 3 റൺസ്) എന്നിവർ‌ നിലയുറപ്പിക്കും മുന്നേ ക്രീസ് വിട്ടു. ചെന്നെെക്കായി ഇമ്രാൻ താഹിറും ഒരു വിക്കറ്റ് എടുത്തു.