LiveTV

Live

Cricket

വിസില്‍ പോട് ചെന്നെെക്ക്: ഡല്‍ഹിയെ തകര്‍ത്ത് ഫെെനലില്‍

ഞായറാഴ്ച്ച നടക്കുന്ന ഫെെനലില്‍ ചെന്നെെ, മുംബെെ ഇന്ത്യന്‍സിനെ നേരിടും

വിസില്‍ പോട് ചെന്നെെക്ക്: ഡല്‍ഹിയെ തകര്‍ത്ത് ഫെെനലില്‍

അനിവാര്യ സമയത്ത് സൂപ്പർ കിംങ് ആയി മാറി ചെന്നെെ. ഐ.പി.എല്ലിലെ നിർണായകമായ രണ്ടാം ക്വളിഫയറിൽ ‍ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തകർത്ത് ചെന്നെെ സൂപ്പർ കിങ്സ് ഫെെനലിൽ കടന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നെെ ഒരോവര്‍ ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

വിസില്‍ പോട് ചെന്നെെക്ക്: ഡല്‍ഹിയെ തകര്‍ത്ത് ഫെെനലില്‍

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നെെക്കായി ഓപ്പണർമാരായ ഡു പ്ലെസിസും (39 പന്തിൽ 50) ഷെയ്ന്‍ വാട്സണും (32 പന്തിൽ 50) തകർപ്പൻ തുടക്കമാണ് നൽകിയത്. അച്ചടക്കത്തോടെ പന്തെറിയേണ്ടിടത്ത് റൺ ഒഴുക്ക് തടയാൻ ഡൽഹി ബൗളർമാർക്ക് കഴിഞ്ഞില്ല. കീമോ പൗളിന്റെ മൂന്നോവറിൽ 49 റൺസാണ് ചെന്നെെ അടിച്ചു കൂട്ടിയത്.

ചെന്നെെ നിരയില്‍, റെയ്ന 11 റൺസും ധോണി 9 റൺസുമെടുത്ത് പുറത്തായി. 20 റൺസുമായി അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു. ഡൽഹിക്കായി ട്രെന്റ് ബൗൾട്ട്, അക്സർ പട്ടേൽ, അമിത് മിശ്ര, ഇശാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വിസില്‍ പോട് ചെന്നെെക്ക്: ഡല്‍ഹിയെ തകര്‍ത്ത് ഫെെനലില്‍

തുടക്കം പിഴച്ച് ബാറ്റിംഗിനിറങ്ങിയ ഡൽഹി നിരയില്‍ 25 പന്തിൽ നിന്നും 38 റൺസെടുത്ത റിഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. കോളിൻ മൺറോ 27 റൺസെടുത്ത് പുറത്തായി. ചെന്നെെക്കായി രവീന്ദ്ര ജഡേജ, ഹർഭജൻ സിങ്, ബ്രാവോ, ദീപക് ചഹാർ എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.

വിസില്‍ പോട് ചെന്നെെക്ക്: ഡല്‍ഹിയെ തകര്‍ത്ത് ഫെെനലില്‍

അഞ്ച് റൺസെടുക്കുന്നതിനിടെ ഓപ്പണർ പൃഥ്വി ഷായെ എൽ.ബി.ഡബ്ലുവിന് മുന്നിൽ കുരുക്കി ദീപക് ചഹാർ ചെന്നെെക്ക് ആദ്യ ബ്രേക് ത്രൂ നൽകി. തുടർന്ന് കൃത്യമായ ഇടവേളകളി‍ൽ ഡ‍ൽഹിക്ക് വിക്കറ്റുകൾ നഷ്ടമായി കൊണ്ടിരുന്നു. ശിഖർ ധവാൻ (14 പന്തിൽ 18 റൺസ്) ശ്രേയസ് അയ്യർ (18 പന്തിൽ നിന്ന് 13 റൺസ്), റൂഥർഫോർഡ് (12 പന്തിൽ 10 റൺസ്) കീമോ പൗൾ (7 പന്തിൽ 3 റൺസ്) എന്നിവർ‌ നിലയുറപ്പിക്കും മുന്നേ ക്രീസ് വിട്ടു.

12ന് ഞായറാഴ്ച്ച ഹെെദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഫെെനലില്‍ ചെന്നെെ, മുംബെെ ഇന്ത്യന്‍സിനെ നേരിടും.