LiveTV

Live

Cricket

പന്തില്ലാത്ത ഇന്ത്യന്‍  ടീം വീണ്ടും പുകയുന്നു

കേവലം 21 പന്തിൽ നിന്നും 49 റൺസ് അടിച്ചുകൂട്ടിയ പന്താണ് ആ കളിയുടെ ഗതിമാറ്റിയത്

പന്തില്ലാത്ത ഇന്ത്യന്‍  ടീം വീണ്ടും പുകയുന്നു

ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറിൽ ഋഷഭ് പന്തിന്റെ സമയോചിതമായ വെടിക്കെട്ട് ബാറ്റിങ്ങാണ് ഡൽഹിയെ രക്ഷിച്ചത്. ഒരുവേള കൈവിട്ട് പോയെന്ന് വിചാരിച്ച മത്സരം പന്താണ് തിരിച്ചുപിടിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രണ്ട് വിക്കറ്റിന് വിജയിച്ചാണ് ചെന്നെ

കേവലം 21 പന്തിൽ നിന്നും 49 റൺസ് അടിച്ചുകൂട്ടിയ പന്താണ് കളിയുടെ ഗതിമാറ്റിയത്. എന്തുകൊണ്ടാണ് പന്ത് ലോകകപ്പിലെ 15 അംഗ ടീമില്‍ ഉൾപ്പെടാതെ പോയെതെന്നാണ് ആരാധകർ ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്

അവസാനിച്ചെന്ന് ഉറപ്പിച്ച മത്സരം തിരിച്ചുപിടിക്കാനുള്ള താരത്തിന്റെ കഴിവാണ് എല്ലാരും വാഴ്ത്തുന്നത്. അഞ്ച് തവണയാണ് ഋഷഭ് പന്ത്, പന്ത് നിലംതൊടാതെ ബൗണ്ടറി കടത്തിയത്.

ഇന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്. ഞാൻ കൂടുതലായി പന്ത് അടിക്കാനായിരുന്നില്ല ശ്രമിച്ചത്. സമയമെടുത്ത് ശ്രദ്ധിച്ചാണ് ഞാൻ ബാറ്റുവീശിയത് മത്സരശേഷം താരം പറഞ്ഞു.

ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യക്ക് ഇനിയും സമയമുണ്ടെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൽ വോ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചു.

സെവാഗും റിഷി കപൂർ തുടങ്ങിയവരെല്ലാം റിക്ഷബ് പന്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനെ അനുമോദിച്ച് ട്വിറ്ററിൽ വന്നിരുന്നു.