LiveTV

Live

Cricket

ആസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍ മാറ്റം; പരിക്കേറ്റ ജൈ റിച്ചാര്‍ഡ്‌സണ്‍ പുറത്ത്       

ഇന്ത്യക്കെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയിലാണ് ജൈ റിച്ചാഡ്‌സണ്‍ ആസ്‌ട്രേലിയക്കായി അരങ്ങേറുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റുകളുമായി ജൈ റിച്ചാര്‍ഡ്‌സണ്‍ വരവറിയിച്ചിരുന്നു.

ആസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍ മാറ്റം; പരിക്കേറ്റ ജൈ റിച്ചാര്‍ഡ്‌സണ്‍ പുറത്ത്       

പരിക്കേറ്റ പേസര്‍ ജൈ റിച്ചാര്‍ഡ്‌സണ്‍ ആസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. പകരം കെയിന്‍ റിച്ചാഡ്‌സണെ ഉള്‍പ്പെടുത്തി. പാകിസ്താനെതിരെ നടന്ന മത്സരത്തിലാണ് ജൈ റിച്ചാഡ്‌സണ് പരിക്കേല്‍ക്കുന്നത്. എന്നാല്‍ ലോകകപ്പിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനാകും എന്ന കണക്കുകൂട്ടലിലായിരുന്നു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

പക്ഷേ ലോകകപ്പിന് മുമ്പ് പരിക്ക് സുഖപ്പെടാത്തതിനാലാണ് താരത്തെ ഒഴിവാക്കിയത്. ഇന്ത്യക്കെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയിലാണ് ജൈ റിച്ചാഡ്‌സണ്‍ ആസ്‌ട്രേലിയക്കായി അരങ്ങേറുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റുകളുമായി ജൈ റിച്ചാര്‍ഡ്‌സണ്‍ വരവറിയിച്ചിരുന്നു. ഈ പ്രകടനം കൂടി മുന്‍നിര്‍ത്തിയാണ് താരത്തെ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കുന്നതും. എന്നാല്‍ ജോഷ് ഹേസില്‍വുഡിന് നറുക്കുവീഴുമെന്നാണ് കരുതിയിരുന്നെങ്കിലും കെയിന്‍ റിച്ചാര്‍ഡ്‌സണെയാണ് ഉള്‍പ്പെടുത്തിയത്.

അതേസമയം പരിക്ക് തന്നെയാണ് ഹേസില്‍വുഡിനെ അലട്ടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ പതിനഞ്ചിനാണ് ലോകകപ്പ് ടീമിനുള്ള ആസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചത്. ആരോണ്‍ ഫിഞ്ചാണ് ടീമിനെ നയിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദവും തുടര്‍ന്നുണ്ടായ സസ്പെന്‍ഷനും പിന്നാലെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും മടങ്ങിയെത്തിയെന്നതായിരുന്നു ടീമിലെ ശ്രദ്ധേയ നീക്കം.

Also read: ലോകകപ്പ്; ആസ്‌ട്രേലിയ ടീം പ്രഖ്യാപിച്ചു