LiveTV

Live

Cricket

ചുവട് പിഴച്ച് ചെന്നൈ; മുംബൈ ഫൈനലില്‍

21-2 എന്ന പരിധാപകരമായ സ്ഥിതിയല്‍ നിന്നും സൂര്യകുമാറും കിഷോറുമാണ് മുംബൈയെ രക്ഷിച്ചത്

ചുവട് പിഴച്ച് ചെന്നൈ; മുംബൈ ഫൈനലില്‍

ഐ.പി.എല്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈയെ 6 വിക്കറ്റിന് മലര്‍ത്തിയടിച്ച് മുബൈ ഇന്ത്യന്‍സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നെെ, നിശ്ചിത ഓവറിൽ 4 വിക്കറ്റിന് 131 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബെെ 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

മുംബെെക്കായി 54 പന്തിൽ നിന്നും 71 റൺസെടുത്ത് സൂര്യകുമാർ യാദവ് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ സൂര്യകുമാറും കിഷാനും ചേര്‍ന്നാണ് മത്സരം മുംബൈക്ക് അനുകൂലമാക്കിയത്. രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരോടൊപ്പം ചെന്നൈക്ക് ഒരു മത്സരം കൂടിയുണ്ട്. അതിലെ വിജയിയായിരിക്കും ഫൈനലില്‍ മുംബൈയുമായി ഏറ്റുമുട്ടുക.

131 റണ്‍സ് എന്ന് നിസ്സാര ടോട്ടലിലേക്ക് ബാറ്റ് വീശിയ മുബൈക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. അധികം വൈകാതെ ഡീ കോക്കും കൂടാരം കയറി. 21-2 എന്ന പരിതാപകരമായ സ്ഥിതിയല്‍ നിന്നും സൂര്യകുമാറും കിഷോറുമാണ് മുംബൈയെ രക്ഷിച്ചത്. വളരെ നിസ്സാര ടോട്ടലായതിനാല്‍ സൂര്യകുമാറും കിഷാനും വിലപ്പെട്ട വിക്കറ്റ് നഷ്ടപ്പെടുത്താതെ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ബൌളേഴ്സിനെ ധോണി മാറ്റി മാറ്റി പരീക്ഷിച്ചെങ്കിലും വിക്കറ്റ് എടുക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ അനായാസം മുംബൈ ജയിച്ചെന്ന് കരുതിയ മത്സരത്തിന്റെ 14ാം ഓവറില്‍ ഇമ്രാന്‍ താഹിര്‍ തുടരെ രണ്ട് വിക്കറ്റെടുത്ത് മുബൈയെ ഞെട്ടിച്ചെങ്കിലും സൂര്യകുമാര്‍ മത്സരം മുംബൈക്ക് അനുകൂലമാക്കുകയായിരുന്നു.

ചെന്നൈയുടെ ബാറ്റിങ്ങ് തുടക്കം തന്നെ മോശമായിരുന്നു. ആറ് റൺസ് സ്കോർ ബോഡിൽ‌ ചേർക്കുന്നതിനുള്ളിൽ ഡൂപ്ലസിസ് പുറത്തായി. തുടര്‍ന്ന് സുരേഷ് റൈന അഞ്ച് റൺസ് എടുത്ത് കൂടാരം കയറി. വാഡ്സൺ പത്ത് റൺസും എടുത്ത് ഔട്ടാകുമ്പോൾ ചെന്നൈയുടെ റൺസ് 3-32 എന്ന നിലയിലായിരുന്നു.

ചുവട് പിഴച്ച് ചെന്നൈ; മുംബൈ ഫൈനലില്‍

മുരളി വിജയിയും അമ്പാട്ടി റായിഡുവും ചേർന്ന് സ്കോർബോർഡ് മെല്ലെ ഉയർത്താൻ ശ്രമിച്ചു. ആദ്യ 10 ഓവറിൽ നിന്നും കേവലം 50 റൺസായിരുന്നു ചെന്നൈയുടെ സമ്പാദ്യം. പിന്നീട് വന്ന ധോണിയും അമ്പാടി റായിഡുവും ചേര്‍ന്നാണ് ചെന്നെെയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 29 പന്തില്‍ നിന്നും 37 റൺസ് എടുത്ത ധോണിയും 37 പന്തില്‍ നിന്നും 42 റണ്‍സ് എടുത്ത റായിഡുവുമാണ് 100 കടത്തിയത്.

നാല് ഓവറുകളിൽ നിന്ന് 14 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് എടുത്ത രാഹുൽ ചഹറാണ് ചെന്നൈയുടെ നട്ടെല്ലൊടിച്ചത്. മുംബെെക്കായി ക്രുണാല്‍ പാണ്ഡ്യയും ജയന്ത് യാദവും ഓരോ വിക്കറ്റ് വീതമെടുത്തു.