LiveTV

Live

Cricket

ഓപ്പണിങില്‍ റെക്കോര്‍ഡ് പ്രകടനവുമായി വിന്‍ഡീസിന്റെ ഷായ് ഹോപും ജോണ്‍ കാമ്പലും 

ഇരുവരുടെയും ബലത്തില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ബോര്‍ഡില്‍ എത്തിയത് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ്.

ഓപ്പണിങില്‍ റെക്കോര്‍ഡ് പ്രകടനവുമായി വിന്‍ഡീസിന്റെ ഷായ് ഹോപും ജോണ്‍ കാമ്പലും 

ഏകദിന ക്രിക്കറ്റില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ റെക്കോര്‍ഡിട്ട് വിന്‍ഡീസിന്റെ ജോണ്‍ കാമ്പലും ഷായ് ഹോപും. ലോകകപ്പിന് മുന്നോടിയായുള്ള അയര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ 365 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. മത്സരത്തില്‍ 196 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. കാമ്പല്‍ 179 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ ഷായി ഹോപ് 170 റണ്‍സും നേടി. 47.2ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ഇരുവരുടെയും ബലത്തില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ബോര്‍ഡില്‍ എത്തിയത് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ്.

എന്നാല്‍ മറുപടി ബാറ്റിങില്‍ അയര്‍ലാന്‍ഡിന് 185 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സിംബാബ്വെക്കെതിരെ പാകിസ്താന്റെ ഇമാമുല്‍ ഹഖും ഫഖര്‍ സമാനും കഴിഞ്ഞ വര്‍ഷം ജുലൈയില്‍ നേടിയ 304 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് കാമ്പല്‍- ഹോപ് സഖ്യം മറികടന്നത്. 137 പന്തില്‍ നിന്ന് 15 ഫോറും ആറു സിക്‌സറും സഹിതമാണ് കാമ്പല്‍ 179 റണ്‍സ് നേടിയത്. എന്നാല്‍ 152 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളും 22 ബൗണ്ടറിയും അടക്കം 170 റണ്‍സാണ് ഹോപ് നേടിയത്. 48ാം ഓവറില്‍ തന്നെ ഇരുവരും പുറത്തായി.

അതേസമയം ഏത് വിക്കറ്റിലേയും മികച്ച കൂട്ടുകെട്ട് എന്ന റെക്കോര്‍ഡ് മറികടക്കാന്‍ ഇവര്‍ക്കായില്ല. രണ്ടാം വിക്കറ്റില്‍ വിന്‍ഡീസിന്റെ തന്നെ ക്രിസ് ഗെയിലും മാര്‍ലോന്‍ സാമുവല്‍സും നേടിയ 372 ആണ് ഏകദിന ക്രിക്കറ്റിലെ ഏത് വിക്കറ്റിലേയും മികച്ച കൂട്ടുകെട്ട്.