LiveTV

Live

Cricket

ഇത് ചതിയോ, അതോ ബുദ്ധിപരമായ നീക്കമോ? ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറുടെ സ്റ്റമ്പിങില്‍ വന്‍ വിവാദം 

ജോ ഡെന്‍ലിയായിരുന്നു ബൗളര്‍. സ്വീപ്പ് ഷോട്ടിന് ശ്രമിച്ച ബാറ്റ്സ്മാന് പാളി. പന്ത് നേരെ കീപ്പറുടെ കൈയില്‍.

ഇത് ചതിയോ, അതോ ബുദ്ധിപരമായ നീക്കമോ? ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറുടെ സ്റ്റമ്പിങില്‍ വന്‍ വിവാദം 

ലോകകപ്പിന് മുന്നോടിയായുള്ള ഇംഗ്ലണ്ട്-അയര്‍ലാന്‍ഡ് മത്സരത്തില്‍ വിവാദമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ഫോക്കിന്റെ സ്റ്റമ്പിങ്. അയര്‍ലാന്‍ഡിന്റെ ആന്‍ഡി ബാല്‍ബിര്‍നിയാണ് ഫോക്‌സിന്റെ കൗശലത്തില്‍ പുറത്തായത്. എന്നാല്‍ ഈ സ്റ്റമ്പിങിനെച്ചൊല്ലിയാണിപ്പോള്‍ കലഹം. ജോ ഡെന്‍ലിയായിരുന്നു ബൗളര്‍.

സ്വീപ്പ് ഷോട്ടിന് ശ്രമിച്ച ബാറ്റ്സ്മാന് പാളി. പന്ത് നേരെ കീപ്പറുടെ കൈയില്‍. സ്റ്റമ്പിങ്ങിന് ഉടനടി ഫോക്‌സ് തുനിഞ്ഞില്ല. മുട്ടുകുത്തി സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച ബാറ്റ്‌സ്മാന്‍ അടിതെറ്റുന്നത് വരെ കാത്തുനിന്നശേഷം ബെയ്ല്‍ തെറിപ്പിക്കുകയും ചെയ്തു. പിന്നാലെ ഔട്ടിനായി അപ്പീല്‍ ചെയ്തു. ബെന്‍ഫോക്ക് സ്റ്റമ്പിളക്കുന്ന സമയത്ത് ബാല്‍ബിര്‍നിയുടെ കാല്‍ അല്‍പ്പം പൊങ്ങിയിരുന്നുവെന്ന് ടിവി റിപ്ലേകളില്‍ വ്യക്തമായി. അതോടെ ഔട്ട് വിധിച്ചു.

മത്സരത്തില്‍ ഇംഗ്ലണ്ടിനായിരുന്നു ജയം. അതേസമയം ബാറ്റിങില്‍ ബെന്‍ഫോക്‌സ് തിളങ്ങി. 76 പന്തില്‍ 61 റണ്‍സുമായി ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു ഫോക്‌സ്.