LiveTV

Live

Cricket

സ്റ്റമ്പ് ചെയ്തത് ധോണിയെങ്കില്‍ ഔട്ട് തന്നെ; ആരും പ്രതീക്ഷിക്കാത്ത സ്റ്റമ്പിങില്‍ പുറത്തായത് മോറിസ്  

എന്നാല്‍ മുന്നാം അമ്പയര്‍ പരിശോധിച്ചതതോടെ ക്രിസ് മോറിസ് ഔട്ട്. ധോണി സ്റ്റമ്പ് ചെയ്യുമ്പോള്‍ മോറിസിന്റെ കാല്‍ ‘പൊടിക്ക്’ പൊന്തിയിരുന്നു.

സ്റ്റമ്പ് ചെയ്തത് ധോണിയെങ്കില്‍ ഔട്ട് തന്നെ; ആരും പ്രതീക്ഷിക്കാത്ത  സ്റ്റമ്പിങില്‍ പുറത്തായത് മോറിസ്  

വിക്കറ്റിന് പിറകില്‍ ധോണിയുടെ സാഹസങ്ങള്‍ എത്രയോ അറിഞ്ഞതും കേട്ടതുമാണ്. എന്നാലും ഓരോ സ്റ്റമ്പിങ്ങിലും എന്തെങ്കിലും വ്യത്യസ്തത കാണികള്‍ക്ക് അനുഭവപ്പെടാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ഡല്‍ഹി കാപിറ്റല്‍സിനെതിരെ കഴിഞ്ഞ ദിവസമുള്ള ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്. പുറത്തായത് ക്രിസ് മോറിസ്.

ജഡേജയായിരുന്നു ബൗളര്‍. അപകടമല്ലാത്തൊരു പന്തിനെ ഫ്ളിക് ചെയ്യാന്‍ ശ്രമിച്ചതാണ് മോറിസ്. പക്ഷേ പന്ത് ബീറ്റ് ചെയ്ത് ധോണിയുടെ കൈകളിലേക്ക്. അതിവേഗത്തില്‍ ധോണി സ്റ്റമ്പിളക്കി. പതിവ് പോലെ ധോണി അപ്പീല്‍ ചെയ്‌തെങ്കിലും സഹതാരങ്ങളില്‍ അത്ര ആവേശം കണ്ടില്ല. അപ്പീലിന് പുറമെ ധോണിയില്‍ നിന്നും വലിയ ആഹ്ലാദപ്രകടനവും കാണാനായില്ല. ധോണിക്ക് പിഴച്ചോ എന്ന് കാണികള്‍ കരുതിയ നേരം.

എന്നാല്‍ മുന്നാം അമ്പയറുടെ പരിശോധന ടിവിയില്‍ കാണിച്ചതോടെ സ്റ്റേഡിയം ഇരമ്പി. ക്രിസ് മോറിസ് ഔട്ട്! ധോണി സ്റ്റമ്പ് ചെയ്യുമ്പോള്‍ മോറിസിന്റെ കാല്‍ 'പൊടിക്ക്' പൊന്തിയിരുന്നു. മത്സരത്തില്‍ 80 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. മൂന്നക്കം കാണിക്കാതെ ഡല്‍ഹിയെ ചുരുട്ടി ഒന്നാം സ്ഥാനത്തോടെ ധോണിയുടെ ചെന്നൈ അടുത്ത ഘട്ടത്തിലേക്ക്.