LiveTV

Live

Cricket

‘ഇയാളെന്തിനാ വിക്കറ്റ് കിട്ടിയാ ഓടുന്നത്’; ധോണിയുടെ രസകരമായ മറുപടി   

വിക്കറ്റ് കിട്ടിയാല്‍ ഓട്ടമാണ്. താഹിറിന്റെ പിറകെ സഹതാരങ്ങള്‍ ഓടുന്നതും രസമുള്ള കാഴ്ച.

‘ഇയാളെന്തിനാ വിക്കറ്റ് കിട്ടിയാ ഓടുന്നത്’; ധോണിയുടെ രസകരമായ മറുപടി   

വിക്കറ്റ് ആഘോഷിക്കുന്നത് പല കളിക്കാരും പല രീതിയിലാണ്. വിന്‍ഡീസ് ക്രിക്കറ്റ് താരങ്ങളാണെങ്കില്‍ ലെവല്‍ വേറെയാണ് താനും. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഇംറാന്‍ താഹിറിന്റെ ആഘോഷം. വിക്കറ്റ് കിട്ടിയാല്‍ ഓട്ടമാണ്. താഹിറിന്റെ പിറകെ സഹതാരങ്ങള്‍ ഓടുന്നതും രസമുള്ള കാഴ്ച. പക്ഷേ എങ്ങോട്ടാണ് ഓടുന്നതെന്ന് താഹിറിന് മാത്രമെ അറിയാന്‍ കഴിയൂ.

താഹിറിന്റെ ഈ ഓട്ടം ട്രോളന്മാരും കുറെ ആഘോഷിച്ചതാണ്. ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ തല മഹേന്ദ്ര സിങ് ധോണി തന്നെ അതിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുന്നു. ഡല്‍ഹി കാപ്പിറ്റല്‍സുമായുള്ള മത്സര ശേഷം കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലയുമായി സംസാരിക്കവെയായിരുന്നു ധോണിയുടെ ആ മറുപടി.

വിക്കറ്റ് ലഭിച്ചാലുള്ള താഹിറിന്റെ ആഘോഷം കാണാന്‍ തന്നെ നല്ല രസമാണ്. പക്ഷേ ഞാനും വാട്‌സണും ഒരിക്കലും അദ്ദേഹത്തെ പിന്തുടരാറില്ല, കാരണം മറ്റൊന്നുമല്ല അദ്ദേഹം ഓടുന്നത് വേറെ വഴിക്കാവും, അദ്ദേഹത്തിന്റെ ഓട്ടം അവസാനിച്ചാല്‍ എവിടെ നിന്നാണോ തുടങ്ങിയത് അവിടെക്ക് തന്നെ വരും. അപ്പോ അഭിനന്ദിക്കുന്നതാണ് നലത് ധോണി ചിരിച്ചുകൊണ്ട് പറയുന്നു.

ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 80 റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. മത്സരത്തില്‍ നാല് വിക്കറ്റുകളാണ് ഇംറാന്‍ താഹിര്‍ വീഴ്ത്തിയത്. 3.2 ഓവര്‍ എറിഞ്ഞ താഹിറിന്റെ ഓവറില്‍ 12 റണ്‍സ് മാത്രം നേടാനെ ഡല്‍ഹിക്കായുള്ളൂ. 13 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് അവകാശികളില്‍ രണ്ടാം സ്ഥാനമാണ് താഹിറിന്. ഡല്‍ഹിയുടെ കാഗിസോ റബാദയാണ് മുന്നില്‍.