LiveTV

Live

Cricket

ഇന്ത്യയുടെ പരിശീലകനായി റിക്കി പോണ്ടിങ്? ഗാംഗുലിയുടെ മറുപടി ഇങ്ങനെ...

ഡല്‍ഹി ടീമിനെ മികവിലേക്കെത്തിക്കാന്‍ നല്ല പ്രവര്‍ത്തനമാണ് പോണ്ടിങ്ങിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. അതിന്റെ ഫലം കണ്ട് തുടങ്ങിയെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യയുടെ പരിശീലകനായി റിക്കി പോണ്ടിങ്? ഗാംഗുലിയുടെ മറുപടി ഇങ്ങനെ...

ഈ സീസണ്‍ ഐ.പി.എല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് ക്വാളിഫൈ ചെയ്‌തെങ്കില്‍ അതിന്റെ തലപ്പത്തുള്ള സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ് എന്നിവരെ എഴുതിത്തള്ളാനാവില്ല. ഇതില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന്റെ പരിശീലകനായ റിക്കിപോണ്ടിങിന്റെ സ്വാധീനം ഏറെ നിര്‍ണായകമായിരുന്നു. ക്യാപ്റ്റനായി ആസ്‌ട്രേലിയക്ക് ഒരുവിധപ്പെട്ട എല്ലാ കിരീടങ്ങളും നേടിക്കൊടുത്ത പോണ്ടിങ്, ഡല്‍ഹിക്ക് കന്നി ഐപിഎല്‍ കിരീടം നേടിക്കൊടുക്കുമോ എന്നാണ് അറിയേണ്ടത്.

ഇപ്പോഴിതാ പോണ്ടിങിന്റെ പേരും ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞുവെക്കുന്നു. പരിശീലകനെ നിയമിക്കേണ്ട ചുമതലയുള്ളവരിലൊരാളായ സൗരവ് ഗാംഗുലി തന്നെയാണ് പോണ്ടിങ് പരിശീലക സ്ഥാനത്തേക്ക് വരുന്നതിനെപ്പറ്റി സംസാരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഗാംഗുലിയുടെ അഭിപ്രായം. ഇന്ത്യയുടെ പരിശീലകനാവാന്‍ പോണ്ടിങിനാവുമോ എന്നായിരുന്നു ചോദ്യം.

ഇന്ത്യയുടെ പരിശീലകനായി റിക്കി പോണ്ടിങ്? ഗാംഗുലിയുടെ മറുപടി ഇങ്ങനെ...

ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പോണ്ടിങാണെന്ന് പറഞ്ഞ ഗാംഗുലി വര്‍ഷത്തില്‍ എട്ടോ ഒമ്പതോ മാസം നാട്ടില്‍ നിന്ന് വിട്ട്‌നില്‍ക്കാന്‍ അദ്ദേഹത്തിനാവുമെങ്കില്‍ ഒരു സംശയവുമില്ല ഈ സ്ഥാനത്തേക്കുള്ള മികച്ചൊരു പേരാവും പോണ്ടിങെന്നും ഗാംഗുലി പറഞ്ഞു. കളിക്കളത്തില്‍ ഒരുകാലത്ത് ഞങ്ങള്‍ എതിരാളികളായിരുന്നു. എന്നാല്‍ ഈ അടുത്ത നാളുകളില്‍ ഞങ്ങള്‍ക്കിടയിലെ സൗഹൃദം വര്‍ധിച്ചു.

ഡല്‍ഹി ടീമിനെ മികവിലേക്കെത്തിക്കാന്‍ നല്ല പ്രവര്‍ത്തനമാണ് പോണ്ടിങ്ങിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. അതിന്റെ ഫലം കണ്ട് തുടങ്ങിയെന്നും ഗാംഗുലി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി കാപിറ്റല്‍സ് ഐപിഎല്ലിന്റെ അടുത്ത ഘട്ടത്തിലേക്ക് ക്വാളിഫൈ ആകുന്നത്.